മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടർന്ന് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ്സ് ആണ് പരസ്യചിത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. അടുത്ത വർഷത്തോടെ സിനിമയിലും സജീവമാകും. 2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തിൽ വന്ന ദുരന്തമാണ് ജഗതിയെ സിനിമയിൽ നിന്ന് അകറ്റിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയിൽ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും. Content Highlights :Jagathy Sreekumar Back To Acting Jagathy To Act In Advertisement Films
from mathrubhumi.latestnews.rssfeed http://bit.ly/2SMNzfl
via
IFTTT
No comments:
Post a Comment