കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ്‌വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തൃണമുല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി കൂടിയാണ് മുകുള്‍ റോയി. കൊലപാതകത്തിനു പിന്നില്‍ ബിജെപിയാണെന്ന് തൃണമുല്‍ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയാണ് മുകുള്‍ റോയ്‌ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മുകുള്‍ റോയിയെ കൂടാതെ മറ്റ് രണ്ട് പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയുമായിരുന്നു മുകുള്‍ റോയ്. ശനിയാഴ്ച രാത്രിയാണ് തൃണമുല്‍ എംഎല്‍എ സത്യജിത്ത് ബിശ്വാസ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ജയ്പാല്‍ ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയിലാണ് അദേഹത്തിന് വെടിയേറ്റത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബംഗാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് എംഎല്‍എയുടെ കൊലപാതകം. തൊട്ടുപിന്നാലെ ബഇശജപി നേതാവിനെ പ്രതിചേര്‍ത്തതും ബിജെപി ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് കേസില്‍ മുകുള്‍ റോയിയും നേരത്തെ പ്രതിയായിരുന്നു.
from mangalam.com http://bit.ly/2I0yHET
via IFTTT
No comments:
Post a Comment