കൊച്ചി: പ്രോവോളി ലീഗിൽ കാലിക്കറ്റിന്റെ ഹീറോസ് പ്ലേഓഫ് ഏറക്കുറെ ഉറപ്പിച്ചു. കനത്ത പോരാട്ടമാകുമെന്ന് പ്രതീക്ഷിച്ച നാട്ടങ്കത്തിൽ കാലിക്കറ്റ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ വൈറ്റ് വാഷടിച്ചു. ബോണസ് അടക്കം മൂന്ന് പോയന്റ് ലഭിച്ചതോടെ കാലിക്കറ്റിന് ഏഴ് പോയന്റായി. സ്കോർ: 15-11, 15-9, 15-14, 15-13, 15-10. പ്രോവോളി ലീഗിൽ ഇതാദ്യമായാണ് ഒരു ടീം അഞ്ച് സെറ്റും നേടുന്നത്. ക്യാപ്റ്റൻ ജെറോം വിനീതാണ് ടോപ് സ്കോറർ (16). കാർത്തിക്ക്(13), അജിത്ത്ലാൽ(10) എന്നിവരും തിളങ്ങി. പോൾ ലോട്ട്മാൻ മാൻ ഓഫ് ദി മാച്ചായി. ലോട്ട്മാന്റെ കിടിലൻ സെർവുകൾക്കും ക്യാപ്റ്റൻ വിനീത് ജെറോമിന്റെ കൂറ്റൻ സ്മാഷുകൾക്കും മുന്നിൽ കൊച്ചിക്ക് മറുപടിയില്ലായിരുന്നു. അജിത്ത്ലാലിനെ പൂട്ടാൻ പദ്ധതി തയ്യാറാക്കിയ കൊച്ചിക്ക് ജെറോമിനെ തടയാനായില്ല. പവർഫുൾ സെർവുകളായിരുന്നു കാലിക്കറ്റിന്റെ ആയുധം. സെർവുകൾ എടുക്കാൻ വിഷമിച്ചതോടെ കൊച്ചിയുടെ ഗെയിംപ്ലാൻ പാളി. പുതുമുഖ ലിബറോ ആയ ഹരിപ്രസാദിന് മിക്ക സെർവുകളും താങ്ങാനായില്ല. ഇതോടെ മികച്ച സെറ്ററായ ഉക്രപാണ്ഡ്യന്റെ താളംതെറ്റി. സെർവുകളാണ് തോൽവിക്ക് കാരണമെന്ന് ഉക്രൻ മത്സരശേഷം സമ്മതിച്ചു. Content Highlights: Pro Volleyball League Calicut Heroes vs Kochi Blue Spikers
from mathrubhumi.latestnews.rssfeed http://bit.ly/2DoQKiN
via
IFTTT
No comments:
Post a Comment