സി.ബി.ഐ. ഇടക്കാല ഡയറക്ടർക്ക് ബന്ധമുള്ള സ്ഥാപനങ്ങളിൽ പോലീസ് റെയ്ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

സി.ബി.ഐ. ഇടക്കാല ഡയറക്ടർക്ക് ബന്ധമുള്ള സ്ഥാപനങ്ങളിൽ പോലീസ് റെയ്ഡ്

കൊൽക്കത്ത: കൊൽക്കത്ത പോലീസ് കമ്മിഷണറെ സി.ബി.ഐ. ചോദ്യംചെയ്യാനിരിക്കെ, സി.ബി.ഐ. ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ്വരറാവുവുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിൽ കൊൽക്കത്ത പോലീസ് റെയ്ഡ് നടത്തി. ബംഗാൾസർക്കാരും കേന്ദ്രവും തമ്മിൽ തുടരുന്ന രാഷ്ട്രീയയുദ്ധത്തിന്റെ പ്രതികാരമായി വ്യാഖ്യാനിച്ച ഈ റെയ്ഡ് നാഗേശ്വരറാവുവിന്റെ ഭാര്യ പങ്കാളിയായ സ്ഥാപനങ്ങളിലാണ് നടന്നത്. ഇതൊരു തുടക്കംമാത്രമാണെന്നും കമ്മിഷണറെ ചോദ്യംചെയ്യുന്ന രീതിക്ക്‌ അനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നുമാണ് പോലീസ് കേന്ദ്രങ്ങളിൽനിന്ന്‌ ലഭിക്കുന്ന വിവരം.റാവുവിന്റെ ഭാര്യ മാന്നെം സന്ധ്യ പങ്കാളിയായ അഞ്ജലീന മെർക്കന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് റെയ്ഡ് നടന്നത്. പ്രസ്തുതകമ്പനിയുമായി ബന്ധപ്പെട്ട് ചില ഗൗരവമുള്ള ഇടപാടുകൾ നടന്നിട്ടുണ്ടെന്നും റാവുവിന്റെ ഭാര്യ സംശയത്തിന്റെ നിഴലിലാണെന്നും പോലീസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ മൂന്ന് ഇടപാടുകൾ സംശയകരമായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സ്ഥാപനവുമായി തനിക്ക്‌ ബന്ധമില്ലെന്ന് നാഗേശ്വരറാവു പ്രസ്താവനയിലൂടെ അറിയിച്ചു.ശാരദ ചിട്ടിതട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് കൊൽക്കത്ത പോലീസ് കമ്മിഷണർ രാജീവ് കുമാർ ശനിയാഴ്ച സി.ബി.ഐ.ക്കുമുന്നിൽ ചോദ്യംചെയ്യലിന്‌ ഹാജരാകേണ്ടത്.


from mathrubhumi.latestnews.rssfeed http://bit.ly/2BrQ8Zs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages