ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പി.ഡി.പിയുടെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു. പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബുബ മുഫ്തി ഓഫീസിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് പോലീസ് എത്തി ഓഫീസ് പുട്ടിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ഉച്ചയോടെ മെഹബൂബ മുഫ്തി പി.ഡി.പി ഓഫീസിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് തൊട്ടുമുന്‍പ് പോലീസ് എത്തി ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ കശ്മീരിലെങ്ങും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംസ്ഥാനത്തിന് പുറത്തുള്ള കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കും മറ്റും എതിരെ ആക്രമണ ഭീഷണി ഉയരുന്നുണ്ട്. നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വിഘടനവാദി നേതാക്കളായ മിര്‍വായിസ് ഉമറുള്‍ ഫാറൂഖ്, ശബീര്‍ ഷാ, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഗാനി ഭട്ട്, ഖാഷിം ഖുറേഷി എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.
ഇവരുടെ സുരക്ഷയ്ക്കായി നല്‍കിയ ഉദ്യോഗസ്ഥരെയും വാഹനങ്ങളും വൈകിട്ടോടെ തിരിച്ചെടുക്കും. ഇവര്‍ക്ക് മറ്റെന്തെങ്കിലും സര്‍ക്കാര്‍ സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അതും പിന്‍വലിക്കും.
from mangalam.com http://bit.ly/2NeY456
via IFTTT
No comments:
Post a Comment