ന്യൂഡല്‍ഹി: 40 ജവാന്‍മാര്‍ വീരമൃത്യുവരിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ 13 നായ്ക്കളും കൊല്ലപ്പെട്ടിരുന്നു എന്ന വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജവാന്‍മാര്‍ക്കൊപ്പം ജീവന്‍ നഷ്ടപ്പെട്ട മിണ്ടാപ്രാണികള്‍ക്ക് നിരവധി പേര്‍ സാമൂഹമാധ്യമങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രചാരണം കളവാണെന്നാണ് സ്ഥിരീകരണം.
ആക്രമിക്കപ്പെട്ട വാഹനവ്യൂഹത്തില്‍ സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഡോഗ് സ്‌ക്വാഡിലെ നായകള്‍ ഉണ്ടായിരുന്നു എന്നത് വ്യാജ വാര്‍ത്തയാണെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെടുത്തിയ മിണ്ടാപ്രാണികളേയും ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം എന്ന അടിക്കുറിപ്പോടെയാണ് 13 നായകളും ആക്രമണത്തില്‍ മരിച്ചെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Praying for the 13 sniffer dogs who died along with the soldiers in the terrorist attack!Rest in peace brave souls! Thank you for protecting us, selflessly, relentlessly!! 🙏— Totapari (@CoffeeNChirps) February 16, 2019
While we mourn the martyrdom of our soldiers but among them we forgot them also!! The 13 sniffer dogs who got martyrdom. RIP silent soldiers. @narendramodi @HMOIndia @majorgauravarya @TajinderBagga @adgpi @AskAnshul @crpfindia pic.twitter.com/MI2P7LIshE— Achinta Bhattacharje (@achintabhatt89) February 16, 2019
അതേസമയം കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി സിആര്‍പിഎഫ് നേരത്തെ രംഗത്തു വന്നിരുന്നു. വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നാണ് സിആര്‍പിഎഫിന്റെ നിര്‍ദേശം. സിആര്‍പിഎഫിന്റെ ഔദ്യോഗിക ട്വിറ്ററിലുടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്യരുത്. നമ്മള്‍ ഒത്തൊരുമയോടെ നില്‍ക്കേണ്ട സമയമാണിത്. വീരമൃത്യുവരിച്ച ഉദ്യോഗസ്ഥരുടേതെന്ന് വ്യാഖ്യാനിച്ച് തെറ്റായ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് webpro@crpf.gov.in എന്ന വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സിആര്‍പിഎഫ് ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
from mangalam.com http://bit.ly/2T2PFqu
via IFTTT
No comments:
Post a Comment