തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി വന്നാൽ വഴങ്ങുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന ലേലത്തിൽ വിചിത്രമായ കാര്യങ്ങളാണ് ഉണ്ടായത്. അദാനി എന്ന ഒരു കുത്തകയെ മാത്രം ഏൽപ്പിച്ചാൽ വിമാനത്താവളത്തിന്റെ വികസനം നടക്കുകയില്ലെന്നും സർക്കാരിനെ ശത്രുപക്ഷത്ത് നിർത്തി ലാഭം ഉണ്ടാക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ തിരുവനന്തപുരം, മംഗളുരു ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിൽ അഞ്ച് വിമാനത്താവളങ്ങളുടെ ലേലത്തിൽ അദാനി ഗ്രൂപ്പ് മുന്നിലെത്തിയിരുന്നു. Content Highlights:Thiruvananthapuram International Airport,CM Pinarayi Vijayan stands against Adani Group
from mathrubhumi.latestnews.rssfeed https://ift.tt/2EvemUu
via
IFTTT
No comments:
Post a Comment