ഇമ്രാന്‍ഖാന്‍ പുതിയ തുടക്കം ആഗ്രഹിക്കുന്നെങ്കില്‍ ഞങ്ങള്‍ തെളിവു തരാം ; പാക് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മെഹ്ബൂബാ മുഫ്ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ഇമ്രാന്‍ഖാന്‍ പുതിയ തുടക്കം ആഗ്രഹിക്കുന്നെങ്കില്‍ ഞങ്ങള്‍ തെളിവു തരാം ; പാക് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മെഹ്ബൂബാ മുഫ്ത്തി

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തില്‍ ഇമ്രാന്‍ഖാന്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ തങ്ങള്‍ നല്‍കാമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്ത്തി. പുതിയ തുടക്കം ആഗ്രഹിക്കുന്ന പ്രധാനമന്ത്രി എന്ന നിലയില്‍ ഭീകരതയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഇമ്രാന്‍ഖാന് ഇതവസരമാണെന്നും പറഞ്ഞു.

അവസരം തന്നാല്‍ പാക്പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഞങ്ങള്‍ തെളിവു തങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇവര്‍ പറഞ്ഞു. മുമ്പ് പത്താന്‍ കോട്ട് ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിനും പാകിസ്താന് തെളിവുകള്‍ കൈമാറിയിരുന്നതാണ് എന്നിട്ടും അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. ഒരു പുതിയ തുടക്കം ഇമ്രാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തെളിവ് തങ്ങള്‍ നല്‍കാമെന്ന് മെഹ്ബൂബാ മുഫ്ത്തി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

പത്താന്‍ കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിവരം പാക് പ്രധാനമന്ത്രിക്ക് അവസരം ആയിരുന്നു. എന്നാല്‍ കുറ്റവാളികള്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുക്കാനോ ശിക്ഷിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ അടുത്തിടെ ചുമതലയേറ്റ പാക് പ്രധാനമന്ത്രിക്ക് അവസരം വന്നിരിക്കുകയാണ്.

ഇന്ത്യ മതിയായ തെളിവുകള്‍ നല്‍കിയാല്‍ പുല്‍വാമ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് ഫെബ്രുവരി 19 ന് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. മേഖലയിലെ സ്ഥിരതയാണ് പാകിസ്താന്‍ കാംഷിക്കുന്നതെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയ്ക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ പാകിസ്താനെ പഴിചാരിയാല്‍ കൂടുതല്‍ വോട്ടുകള്‍ സഹായകരമാകുമെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമില്ലെന്ന് നേരത്തേ ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സമാധാന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടതെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. പുല്‍വാമയില്‍ ജെയ്ഷ് ഇ മൊഹമ്മദ് ഭീകര സംഘടന നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 ലധികം സിആര്‍പിഎഫുകാരാണ് മരിച്ചത്.



from mangalam.com https://ift.tt/2tDG7nT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages