കൽപ്പറ്റ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാൻ വി വി വസന്ത കുമാറിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാത്രി പത്തോടെയാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്. തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് ഭൗതികദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാർ അടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ വിവിധ ഇടങ്ങളിൽ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ ആളുകൾ കാത്തുനിന്നിരുന്നു. അന്ത്യചുംബനം ....... ജമ്മുകാശ്മീരിൽ ചാവേറാക്രമണത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം പൂക്കോട് വെറ്ററനറി ഹോസ്പിറ്റൽ സമീപമുള്ള വീട്ടിലെത്തിച്ചപ്പോൾ മകൻ അമർദീപ് അന്ത്യചുംബനം നൽകുന്നു. ഫോട്ടോ: കെ.കെ. സന്തോഷ് വയനാട്ടിൽ, വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സർവകലാശാലയോട് ചേർന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടർന്ന് വസന്തകുമാർ പഠിച്ച ലക്കിടി ജി.എൽ.പി.എസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. ശേഷംസംസ്കാരച്ചടങ്ങുകൾക്കായി തൃക്കൈപ്പറ്റയിലേക്ക് എത്തിക്കുകയായിരുന്നു.പോലീസിന്റെയും സിആർപിഎഫിന്റെയും ഔദ്യോഗിക ബഹുമതികൾ നൽകിയതിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. content highlights:pulwama attack crpf jawan vasanthakumar, pulwama attack,pulwama attack crpf jawan vasanthakumar last rites
from mathrubhumi.latestnews.rssfeed http://bit.ly/2SGczVg
via
IFTTT
No comments:
Post a Comment