ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇളവ് അനുവദിക്കാൻ ജി.എസ്.ടി കൗൺസിലിൽ തീരുമാനം. നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ധനമന്ത്രി അരുൺ ജെറ്റലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെലവ് കുറഞ്ഞ വീടുകളുടെ ജി.എസ്.ടി എട്ട് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായും കുറച്ചിട്ടുണ്ട്. നഗരമേഖലയിൽ 60 ചതുരശ്ര മീറ്റർ വരെയും നഗരത്തിന് പുറത്ത് 90 ചതുരശ്രമീറ്റർ വരെയും വിസ്തീർണമുള്ള വീടുകളാണ് ചിലവ് കുറഞ്ഞ വീടുകളുടെ പരിധിയിൽ വരിക. ഏപ്രിൽ ഒന്ന് മുതൽ പുതിയ ജി.എസ്.ടി നിരക്കുകൾ പ്രാബല്യത്തിൽ വരും. ധനമന്ത്രി അരുൺ ജെറ്റ്ലിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ അവസാനത്തെ ജി.എസ്.ടി കൗൺസിൽ യോഗമായിരുന്നു ഇന്നത്തേത്. content highlights: GST,GST Council,arun jaitley, Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/2SUQwur
via
IFTTT
No comments:
Post a Comment