കോഴിക്കോട്: പശുഹത്യയുടെ പേരിൽ മധ്യപ്രദേശിൽ മൂന്ന് പേർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്തതിലൂടെ ബി.ജെ.പി പാത തന്നെയാണ് തങ്ങളും പിന്തുടരന്നത് എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ മുഹമ്മദ് റിയാസ്. മുമ്പ് ബിജെപി സർക്കാർ അവിടെ ചെയ്ത കാര്യങ്ങൾ കോൺഗ്രസും പിന്തുടരുകയാണ്. അവരുടെ പാതയിൽ തന്നെയാണ് കോൺഗ്രസിന്റെ യാത്രയെന്നും മുഹമ്മദ് റിയാസ് പ്രസ്താവനയിൽ പറഞ്ഞു. മധ്യപ്രദേശിലെ ഖണ്ഡ്വക്കടുത്താണ് സംഭവം. ബി.ജെ.പി വിരുദ്ധ വോട്ട് നേടി അധികാരത്തിൽ വന്ന കോൺഗ്രസ് മൃദു ഹിന്ദുത്വമാണ് പിന്തുടരുന്നത്. സർക്കാർ മാറിയെങ്കിലും ഇരുവരും പിന്തുടരുന്നത് ഒന്ന് തന്നെയാണ്. പശുഹത്യയും ദേശസുരക്ഷയും തമ്മിൽ എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. മത ന്യൂനപക്ഷങ്ങളും മത നിരപേക്ഷ വാദികളും കോൺഗ്രസ് സർക്കാരിന്റെ നടപടി മൂലം അരക്ഷിതരാണ്. മധ്യപ്രദേശ് നിയമസഭയിൽ ഒരു ഇടതുപക്ഷ അംഗം ഉണ്ടായിരുന്നുവെങ്കിൽ ഇതിനെതിരേ ശബ്ദിക്കുമായിരുന്നു. എണ്ണം എത്രയെന്നല്ല, നിലപാടുകളാണ് ഇടതുപക്ഷത്തെ വേറിട്ട് നിർത്തുന്നതെന്നും റിയാസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. Content Highligts:Adv.PA Muhammed Riyas Statement Against Cow Slaughting In Madhyapradesh
from mathrubhumi.latestnews.rssfeed http://bit.ly/2SLrywr
via
IFTTT
No comments:
Post a Comment