തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ അടക്കം അഞ്ചുപേരെ എതിർകക്ഷികളാക്കിയാണ് ഹർജി. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സർക്കാരിനു വേണ്ടി ഹർജി സമർപ്പിച്ചത്. അനധികൃത നിർമാണവുമായി ബന്ധപ്പെട്ട ദേവികുളം സബ്കളക്ടർ രേണു രാജിന്റെ സത്യവാങ്മൂലവും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ദേവികുളം പഞ്ചായത്ത് നടത്തിയ അനധികൃതനിർമാണത്തെ കുറിച്ചുള്ള വിവരങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമങ്ങളും ഈ നിയമങ്ങളെ എങ്ങിനെയാണ് ലംഘിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്റ്റോപ്പ് മെമ്മോ നൽകിയതിനു ശേഷവും നിർമാണം തുടർന്നതിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. content highlioghts:govt files plea in high court in connection with munnar illegal constructions
from mathrubhumi.latestnews.rssfeed http://bit.ly/2E8k2nu
via
IFTTT
No comments:
Post a Comment