ആലപ്പുഴയിൽ രാത്രി ദമ്പതിമാരെ തടഞ്ഞു നിർത്തി സദാചാര ഗുണ്ടായിസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ആലപ്പുഴയിൽ രാത്രി ദമ്പതിമാരെ തടഞ്ഞു നിർത്തി സദാചാര ഗുണ്ടായിസം

ആലപ്പുഴ:കൈനകരിയിൽദമ്പതിമാരെ രാത്രി തടഞ്ഞ് നിർത്തിസദാചാര ഗുണ്ടായിസം. റോഡരികിൽ വാഹനം നിർത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ദമ്പതിമാരെരണ്ട് പേർ ചേർന്ന് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.ശല്യം ചെയ്തവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.ഇവർ പകർത്തിയ ദൃശ്യങ്ങൾപ്രകാരമാണ് പോലീസ് കേസെടുത്തത്. കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9.30ഓടെയാണ് ദമ്പതിമാർക്ക് ദുരനുഭവം ഉണ്ടാകുന്നത്. ബൈക്ക് വഴിയരികിൽ നിർത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നാം വാർഡ് സ്വദേശി വിജി അദ്ദേഹത്തിന്റെ ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ട് പേർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു.തങ്ങൾ ഭാര്യാഭർത്താക്കൻമാരാണ് എന്ന് ഇരുവരും ആവർത്തിച്ചു പറയുന്നത് മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ കാണാം. ഭാര്യാഭർത്താക്കൻമാരാണെന്ന് പറഞ്ഞിട്ടുംവിശ്വസിക്കാതെ ഇവരെ തടഞ്ഞുനിർത്തി രണ്ട് പേർഅസഭ്യം പറയുകയായിരുന്നു. വാഹനത്തിൽ വന്ന ചില യാത്രക്കാരുടെ സഹായം തേടിയെങ്കിലും അവർ വിഷയത്തിൽഇടപെട്ടില്ല. ഇതും ദൃശ്യങ്ങളിൽകാണാം. പിന്നീട് പോലീസിനെ വിളിച്ചെങ്കിലും പോലീസ്എത്തിയപ്പോഴേക്കും വൈകി.ശല്യം ചെയ്ത രണ്ട് പേരും അതിനോടകം കടന്നു കളഞ്ഞിരുന്നു. പിന്നീട് ദമ്പതിമാർ പോലീസിൽ മൊബൈൽ ദൃശ്യങ്ങളടക്കം പരാതി നൽകി. ആലപ്പുഴ പൊങ്ങ മണ്ണടിച്ചിറ വീട്ടിൽ സാംകുമാർ കൈനകരി കുത്തമംഗലം നിഖിൽ ഭവനിൽ നരേന്ദ്രൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തിൽ പിന്നീട് വിട്ടു.അനധികൃതമായി തടഞ്ഞുവെച്ചു അസഭ്യം പറഞ്ഞു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. content highlights: moral policing in kainakari, with mobile visuals


from mathrubhumi.latestnews.rssfeed http://bit.ly/2I11CIY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages