മുംബൈ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെ വരുന്ന ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട്ബി.സി.സി.ഐ. ഇതു സംബന്ധിച്ച് ബി.സി.സി. ഐ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) കത്തു നൽകിയതായി റിപ്പോർട്ട്. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ.യുടെ ഭരണസമിതി ഐ.സി.സി. ചെയർമാൻ ശശാങ്ക് മനോഹറിന് വിലക്കും ബഹിഷ്കരണവും സംബന്ധിച്ച്കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതല്ലെങ്കിൽ ലോകകപ്പിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് വാർത്ത. ചെയർമാൻ വിനോദ് റായിയുടെ അനുമതിയോട് സി.ഇ.ഒ രാഹുൽ ജോഹ്രിയാണ് കത്ത് തയ്യാറാക്കിയത് എന്നാണ് റിപ്പോർട്ടിലുള്ളത്. ഐ.സി.സി.യുമായി ഇക്കാര്യം നേരിട്ട് ചർച്ച നടത്തണമോ എന്ന കാര്യം വിനോദ് റായിയായിരിക്കും തീരുമാനിക്കുക. എന്നാൽ, കത്ത് അയച്ച കാര്യമോ ലോകകപ്പ് വിഷയത്തിൽ എന്തെങ്കിലും തീരുമാനം കൈക്കൊണ്ട കാര്യമോ വിനോദ് റായിയോ രാഹുൽ ജോഹ്രിയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത്തരത്തിലൊരു കത്ത് ലഭിച്ചതായോ ബി.സി.സി.ഐ ഭാരവാഹികൾ ആശയവിനിമയം നടത്തിയതായോ ഐ.സി.സി.യും ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം ബി.സി.സി.ഐ. ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊണ്ടേക്കില്ലെന്നും അഭ്യൂഹമുണ്ട്. ഇത് സംബന്ധിച്ച് ബി.സി.സി.ഐയിൽ ഇതുവരെ ഒരു അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. പല രാജ്യങ്ങളും തമ്മിൽ കടുത്ത രാഷ്ട്രീയ ശത്രുത നിലനിൽക്കുന്നുണ്ടെങ്കിലും അവർ അതൊന്നും ഫിഫ ലോകകപ്പിലോ ഒളിമ്പിക്സിലോ കാണിക്കാറില്ല എന്നതാണ് ഇന്ത്യ-പാക് മത്സരത്തെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്ന ന്യായം. ജൂൺ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് ലോകകപ്പ് മത്സരം നടക്കേണ്ടത്. ഇതിന്റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായി തന്നെ വിറ്റുപോയിക്കഴിഞ്ഞു. ഇതിനുശേഷമാണ് പുൽവാമയിൽ 44 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നതും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതും. Content Highlights:BCCI India Pakistan Match ICC Cricket World Cup Pulwama Terror Attack Vinod Rai
from mathrubhumi.latestnews.rssfeed https://ift.tt/2txaTPa
via
IFTTT
No comments:
Post a Comment