ആരോപണങ്ങള്‍ മാറിയാല്‍ ജനസേവനം ചെയ്യണം: രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി റോബര്‍ട്ട് വദ്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ആരോപണങ്ങള്‍ മാറിയാല്‍ ജനസേവനം ചെയ്യണം: രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി റോബര്‍ട്ട് വദ്ര

ന്യൂഡൽഹി: എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്കെന്ന് സൂചന നൽകി ഭർത്താവ് റോബർട്ട് വദ്രയും. ഫെയ്​സ്ബുക്ക് പോസ്റ്റിലാണ് വദ്ര രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നത്. "ഇത്രയും കാലത്തെ അനുഭവങ്ങളും അറിവുകളും വെറുതേ പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴുള്ള ആരോപണങ്ങൾ മാറിയിൽ ജനങ്ങളെ സേവിക്കുന്നതിനായി എന്റെജീവിതം മാറ്റിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും ഉത്തർപ്രദേശിലായിരുന്നു. അവർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്.അവരിൽ നിന്ന് തന്നെയാണ് കൂടുതൽ സ്നേഹവും ലഭിച്ചിട്ടുള്ളത്."- വദ്ര പറയുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുകയാണ് റോബട്ട് വദ്ര.ലണ്ടനിൽ ഭൂമി ഇടപാടിൽ വദ്ര കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് കേസ്. എന്നാൽ, ഈആരോപണം രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നാണ് വദ്രയുടെ വാദം. Content Highlights:Robert Vadra Hints Joining Politics


from mathrubhumi.latestnews.rssfeed https://ift.tt/2Ebly77
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages