ആ കൊടിയ തെറ്റ് ഏറ്റെടുത്തത് ഇരയുടെ പിതാവ്; പൊളിച്ചത് ഡി.എന്‍.എ ടെസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ആ കൊടിയ തെറ്റ് ഏറ്റെടുത്തത് ഇരയുടെ പിതാവ്; പൊളിച്ചത് ഡി.എന്‍.എ ടെസ്റ്റ്

തലശ്ശേരി: കൊട്ടിയൂർ പീഡനക്കേസിൽ തലശ്ശേരി പോക്സോ കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചപ്പോൾ അത് നീതിയുടെ വിജയം കൂടിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പലവിധത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടും പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിക്ക് രക്ഷപ്പെടാനായില്ല എന്നതും തക്കതായ ശിക്ഷ നൽകിയെന്നതുമാണ് കോടതി വിധിയുടെ പ്രത്യേകത. ഇതിനുപുറമേ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. കേസിൽ കുറ്റക്കാരനായ ഫാ. റോബിൻ വടക്കുഞ്ചേരിയെ സംരക്ഷിക്കാൻ മാതാപിതാക്കൾ കള്ളസാക്ഷി പറഞ്ഞുവെന്നാണ് പോക്സോ കോടതിയുടെ കണ്ടെത്തൽ. ഇതിനാണ് കുട്ടിയുടെ മാതാപിതാക്കൾക്കെതിരേ നടപടി സ്വീകരിക്കാൻ തലശ്ശേരി പോക്സോ കോടതി നിർദേശം നൽകിയത്. കേസിൽ വൈദികനെ രക്ഷിക്കാനായി താനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് കോടതിയിൽ പറഞ്ഞത്. പ്രധാന സാക്ഷികളായിരുന്ന മാതാപിതാക്കൾ കൂറുമാറിയതും പെൺകുട്ടി രഹസ്യമൊഴി മാറ്റിപ്പറഞ്ഞതും കേസ് അന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നുംഉഭയസമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെന്നും കോടതിയിൽ വാദമുയർന്നു. എന്നാൽ ശാസ്ത്രീയ പരിശോധനയിലൂടെ പ്രോസിക്യൂഷൻ ഈ വാദങ്ങളെല്ലാം ഖണ്ഡിച്ചു. കോടതിക്കും അത് ബോധ്യപ്പെട്ടു. അങ്ങനെയാണ് മൊഴി മാറ്റിയിട്ടും കൂറു മാറിയിട്ടും പ്രതി റോബിന് രക്ഷപെടാൻ കഴിയാതെ പോയത്. Content Highlights:kottiyur rape case; father robin vadakkumchery guilty and court instruction against parents


from mathrubhumi.latestnews.rssfeed http://bit.ly/2TSqIvg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages