റഫാല്‍ വിവാദം: രാഹുല്‍ മറ്റു കമ്പനികളുടെ വക്കാലത്ത് എടുക്കുന്നെന്ന് ബി ജെ പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

റഫാല്‍ വിവാദം: രാഹുല്‍ മറ്റു കമ്പനികളുടെ വക്കാലത്ത് എടുക്കുന്നെന്ന് ബി ജെ പി

ന്യൂഡൽഹി: റഫാൽ കരാർ ഒപ്പിടുന്നതിനു മുമ്പ് ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി അനിൽ അംബാനി കൂടിക്കാഴ്ച നടത്തിയെന്നതിന്റെ തെളിവായി എയർബസ് ഉദ്യോഗസ്ഥന്റെ ഇ മെയിൽ പുറത്തുവിട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി. മറ്റു വിമാനനിർമാണ കമ്പനികൾക്കു വേണ്ടി രാഹുൽ വക്കാലത്ത് എടുത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. എയർബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇ മെയിൽ രാഹുൽ ഗാന്ധിക്ക് എങ്ങനെയാണ് കിട്ടിയതെന്നും അദ്ദേഹം ആരാഞ്ഞു. യു പി എ സർക്കാരിന്റെ കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട് എയർബസ് കമ്പനി തന്നെ സംശയത്തിന്റെ നിഴലിലാണെന്നും രവിശങ്കർപ്രസാദ് പറഞ്ഞു. Union Law Minister Ravi Shankar Prasad: Rahul Gandhi is working as a lobbyist for competitive aircraft supplier companies. From where did he get the email of Airbus? Airbus itself is under clouds for deals during UPA regime pic.twitter.com/3PFpcM6nDJ — ANI (@ANI) February 12, 2019 ഡൽഹിയിൽ ചൊവ്വാഴ്ച രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എയർബസ് ഉദ്യോഗസ്ഥന്റെ ഇ മെയിൽ രാഹുൽ പുറത്തുവിട്ടത്. ഇന്ത്യയും ഫ്രാൻസുമായി റഫാൽ കരാറിന്റെ ധാരണാപത്രം ഒപ്പിടുന്നതിനു മുമ്പ് തന്നെ കരാറിനെ കുറിച്ച് അനിൽ അംബാനിക്ക് അറിവുണ്ടായിരുന്നെന്നാണ് രാഹുലിന്റെ ആരോപണം. അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രധാനമന്ത്രി പ്രവർത്തിച്ചുവെന്നും രാഹുൽ ആരോപിച്ചു. ഇതിനെതിരെയാണ് ബി ജെ പി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. content highlights:rahul acts as lobbyist for competitive aircraft supplier companies says bjp


from mathrubhumi.latestnews.rssfeed http://bit.ly/2BwMi1c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages