ഇമാം പ്രതിയായ പോക്‌സോ കേസ്: പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ഇമാം പ്രതിയായ പോക്‌സോ കേസ്: പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: ഇമാം ഷെഫീക്ക് അൽ ഖാസിമി പ്രതിയായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് എടുക്കും. ചൈൽഡ് വെൽഫയർ കമ്മറ്റിയാണ് മൊഴി രേഖപ്പെടുത്തുക. ഇയാൾക്കെതിരായ ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും. ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിക്ക് രണ്ട് ദിവസമാായി കൗൺസിലിങ് നൽകിവരുകയാണ്. ആദ്യ ഘട്ടത്തിൽ ഈ സംഭവത്തെ കുറിച്ച് മൊഴി നൽകാൻ പെൺകുട്ടിയോ ബന്ധുക്കളൊ ഒന്നും തയ്യാറയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചൈൽഡ് വെൽഫയർ കമ്മറ്റി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗൺസിലിങ് നടത്തുകയും ചെയ്തത്. ഇന്നലെ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേസമയം ഇമാമിനെതിരായ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടിക്രമങ്ങളെല്ലാം പോലീസ് പൂർത്തിയാക്കി. ഇമാം വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ വിമാനത്താവളങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ കീഴടങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്. content highlights:pocso case,shafeeq al qasimi, crime


from mathrubhumi.latestnews.rssfeed http://bit.ly/2N2vnIv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages