ഇതെന്ത് ജനാധിപത്യം? ഡല്‍ഹിയുടെ അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ഇതെന്ത് ജനാധിപത്യം? ഡല്‍ഹിയുടെ അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ സുപ്രഐം കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി കെജ്‌രിവാള്‍. ഡല്‍ഹിയിലെ പരമാധികാരം ആര്‍ക്കാണെന്ന തസര്‍ക്കത്തില്‍ രണ്ടംഗ ബെഞ്ച് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. എല്ലാ ഉദ്യോഗസ്ഥരും ലഫ്. ഗവര്‍ണര്‍ക്ക് കീഴിലാണെന്ന് ജസ്റ്റിസ് അശോക് ഭൂഷന്‍ വ്യക്തമാക്കിയപ്പോള്‍ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിനാണെന്ന് ജസ്റ്റിസ് എ.കെ സിക്രി നിലപാട് എടുത്തു. പോലീസ്, ഭൂമി എന്നിവയില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് അധികാരമെന്നും ജസ്റ്റിസ് സിക്രി വ്യക്തമാക്കി.

സുപ്രീം കോടതി നിലപാട് ജനാധിപത്യ വിരുദ്ധവും ഡല്‍ഹിയോടുള്ള അനീതിയുമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനും കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്. ഗവര്‍ണര്‍ക്കും അനുകൂലമായ വിധി ഡല്‍ഹിയിലെ എല്ലാ ജനങ്ങളോടുമുള്ള അനീതിയാണെന്ന ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. അധികാരമില്ലാതെ എങ്ങനെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ പോലും അധികാരമില്ലാത്ത സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നിയമസഭയില്‍ 67 സീറ്റുള്ള പാര്‍ട്ടിക്ക് യാതൊരു അധികാരമില്ല. എന്നാല്‍ 3 സീറ്റുള്ള പാര്‍ട്ടിക്ക് എല്ലാ അധികാരവും ലഭിക്കുന്ന സാഹചര്യമാണെന്നും കെജ്‌രിവാള്‍ വിമര്‍ശിച്ചു. സുപ്രീം കോടതി നിലപാട് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. അപ്പില്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ പരഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ അഭിഭാഷകരോട് കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഴിമതി വിരുദ്ധ സേനയെ എങ്ങനെയാണ് പ്രതിപക്ഷം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. ഫയലുകള്‍ നീക്കിക്കിട്ടാന്‍ ഒരു മുഖ്യമന്ത്രിക്ക് ലഫ്. ഗവര്‍ണറുടെ വസതിയ്ക്ക് മുമ്പാകെ പത്ത് ദിവസം ധര്‍ണ ഇരിക്കേണ്ടി വരുന്നത് എന്ത് ജനാധിപത്യമാണെന്നും കെജ്‌രിവാള്‍ ചോദിച്ചു.



from mangalam.com http://bit.ly/2SxadIl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages