ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായ ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. വിലപിക്കുകയും ദുഃഖമാചരിക്കുകയും ചെയ്യേണ്ട സന്ദർബത്തിൽ മറ്റ് ചർച്ചകളിലേക്ക് ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ആനിശബ്ദത ഭഞ്ജിച്ച് മോദിക്കെതിരേ ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി. "രക്തസാക്ഷികളായവർ ധീരരാണ്. അവരുടെ കുടുംബം പൊരുതുകയാണ്. 40 ജവാൻമാർ ജീവൻ വെടിഞ്ഞിട്ടും അവർക്ക് രക്തസാക്ഷിത്വ പദവി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ മനുഷ്യൻ എല്ലാം എടുത്തിട്ടേയുള്ളൂ, ഒന്നും കൊടുത്തിട്ടില്ല. ജനങ്ങളുടെ 30,000 കോടി രൂപയാണ് അദ്ദേഹം സമ്മാനമായി നൽകിയത്. ഇനി അദ്ദേഹം സന്തോഷവാനായി ജീവിക്കും. മോദിയുടെ പുതു ഇന്ത്യയിലേക്ക് സ്വാഗതം, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ജവാൻമാർക്കും സർക്കാരിനും പിന്തുണയർപ്പിക്കുകയാണെന്നും കുറച്ച് ദിവസങ്ങളിലേക്ക് മറ്റ് ചർച്ചകളിലേക്കില്ലെന്നുമായിരുന്നു ആക്രമണത്തിനു തൊട്ടു പിന്നാലെ രാഹുലെടുത്ത നിലപാട്. പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ശക്തമായ ആരോപണങ്ങളുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം മുഴുവൻ ദുഃഖം ആചരിക്കുന്ന സമയത്ത് പ്രധാമന്ത്രി നരേന്ദ്ര മോദി ജിം കോർബെറ്റ് പാർക്കിൽ പരസ്യചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപണവുമായി രംഗത്തെത്തിയിരുന്നു. The brave are martyred. Their families struggle.40 Jawans give their lives but are denied the status of “Shaheed”. While this man has never given & only taken. He's gifted 30,000Cr of their money & will live happily ever after. Welcome to Modi's NEW INDIA.https://t.co/VjiJvSzN2h — Rahul Gandhi (@RahulGandhi) February 21, 2019 content highlights:Rahul tweet criticises Anil Ambani and Modi
from mathrubhumi.latestnews.rssfeed https://ift.tt/2V4cAiC
via
IFTTT
No comments:
Post a Comment