ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മണിപ്പൂരിനെതിരേ കേരളത്തിന് തകർപ്പൻ ജയം. 83 റൺസിനാണ് കേരളം മണിപ്പൂരിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തപ്പോൾ മണിപ്പൂരിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കേരളം 46 പന്തിൽ നിന്ന് 10 ബൗണ്ടറികളോടെ 75 റൺസെടുത്ത സച്ചിൻ ബേബിയുടെ മികവിലാണ് മികച്ച സ്കോറിലെത്തിയത്. വിഷ്ണു വിനോദ് (20 പന്തിൽ നിന്ന് 34), മുഹമ്മദ് അസ്ഹറുദ്ദീൽ (26 പന്തിൽ നിന്ന് 47) എന്നിവരും കേരളത്തിനായി തിളങ്ങി. തകർച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്കോർ ബോർഡിൽ 16 റൺസുള്ളപ്പോൾ കാർത്തിക്കിനെയും (1), രോഹൻ പ്രേമിനെയും (0) കേരളത്തിന് നഷ്ടമായി. മൂന്നാം വിക്കറ്റിൽ വിഷ്ണു വിനോദും (34), ഡാരിൽ എസ് ഫെരാരിയോയും (22) ചേർന്ന് കേരളത്തെ 40 റൺസിലെത്തിച്ചു. വിഷ്ണു വിനോദ് പുറത്തായ ശേഷം ക്രീസിലെത്തിയ സച്ചിൻ ബേബി ഡാരിലിനൊപ്പം അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 187 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മണിപ്പൂരിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 28 പന്തുകളിൽ നിന്ന് 40 റൺസെടുത്ത യശ്പാൽ സിങ്ങും 30 പന്തിൽ നിന്ന് 32 റൺസെടുത്ത മായങ്ക് രാഘവുമാണ് മണിപ്പൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിനായി ബൗൾ ചെയ്ത ആറു പേരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ കേരളത്തിന് നാലു പോയന്റ് ലഭിച്ചു. Content Highlights:kerala beat manipur in syed mushtaq ali trophy
from mathrubhumi.latestnews.rssfeed https://ift.tt/2Emc1Lw
via
IFTTT
No comments:
Post a Comment