ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിച്ച് പ്രധാനമന്ത്രി മോദി; ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിച്ച് പ്രധാനമന്ത്രി മോദി; ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി

പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഗംഗാ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗാസ്നാനം നടത്താനുള്ള ഭാഗ്യം ലഭിച്ചുവെന്ന് ട്വിറ്ററിലൂടെ അറിയിച്ച അദ്ദേഹം 130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാർഥിച്ചുവെന്നും വ്യക്തമാക്കി. Had the good fortune of taking a holy dip at the #Kumbh. Prayed for the well being of 130 Crore Indians. pic.twitter.com/jTI2QbmWxb — Narendra Modi (@narendramodi) February 24, 2019 സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാർ ചടങ്ങിനിടെ ശുചീകരണ തൊഴിലാളികളെ അദ്ദേഹം ആദരിച്ചു. ശുചീകരണ തൊഴിലാളികളുടെ കാലുകൾ അദ്ദേഹം കഴുകി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എ.എൻ.ഐ വാർത്താ ഏജൻസി പുറത്തുവിട്ടു. കഴിഞ്ഞ നാലര വർഷത്തിനിടെ തനിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തതിലൂടെ ലഭിച്ച തുക ഗംഗാ ശുചീകരണത്തിന് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രയാഗ്രാജിലെത്തിയ പ്രധാനമന്ത്രിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഫെബ്രുവരി 14 ന് ബിജെപി അധ്യക്ഷൻ അമിത് ഷായും കുംഭമേളയ്ക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും നേരത്തെ കുംഭമേളയിൽ പങ്കെടുക്കാനെത്തിയിരുന്നു. ജനുവരി 15 ന് തുടങ്ങിയ കുംഭമേള മഹാശിവരാത്രി ദിവസമായ മാർച്ച് നാലിനാണ് സമീപിക്കുന്നത്. #WATCH: Prime Minister Narendra Modi washes feet of sanitation workers in Prayagraj pic.twitter.com/otTUJpqynU — ANI UP (@ANINewsUP) February 24, 2019 Content highlights:PM Modi washes feet of sanitation workers, Prayagraj


from mathrubhumi.latestnews.rssfeed https://ift.tt/2T1f1WD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages