ലഹോര്‍: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിനു പിന്നാലെ അതിര്‍ത്തിയിലേക്കുള്ള സംഝോത എക്‌സ്പ്രസ് പാകിസ്താന്‍ അപ്രതീക്ഷിതമായി റദ്ദാക്കി. ഇതോടെ അട്ടാരിയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ ലഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങി. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് പതിവുപോലെ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച രാത്രി പുറപ്പെട്ട് അട്ടാരിയില്‍ എത്തി.
ആഴ്ചയില്‍ രണ്ടു തവണയാണ് ഇന്ത്യയും പാകിസ്താനും ഈ സൗഹൃദ ട്രെയിന്‍ യാത്ര നടത്തിവരുന്നത്. മുന്നറിയിപ്പൊന്നും നല്‍കാതെയാണ് പാകിസ്താന്‍ സര്‍വീസ് റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ഡോണ്‍ന്യൂസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഹോറില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറായി നിന്ന സംഝോത എക്‌സ്പ്രസില്‍ 16 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഏറെയും കറാച്ചിയിലേക്ക് പോകേണ്ടവരായിരുന്നു. എന്നാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയതോടെ യാത്രക്കാര്‍ ലഹോര്‍ സ്‌റ്റേഷനില്‍ കുടുങ്ങിപ്പോയതായി ഡോണ്‍ന്യൂസ് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
1971ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധം അവസാനിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും ഒപ്പുവച്ച ഷിംല കരാറിലെ ധാരണപ്രകാരം 1976 ജൂലൈ 22നാണ് സംഝോത എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. 'കരാര്‍' എന്നര്‍ത്ഥമുള്ള പേരാണ് എക്‌സ്പ്രസിന് നല്‍കിയിരിക്കുന്നതും. ആറ് സ്ലീപ്പര്‍ കോച്ചുകളും ഒരു എസി ത്രീ ടയര്‍ കോച്ചും ഉള്‍പ്പെടുന്നതാണ് എക്‌സ്പ്രസ്.
from mangalam.com https://ift.tt/2EEcoRR
via IFTTT
No comments:
Post a Comment