പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ലെന്നും നിങ്ങളുടെ ശത്രു ഞങ്ങളുടെയും ശത്രുവാണെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം വസീം അക്രം. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക് ബന്ധത്തില്‍ സാരമായ വിള്ളല്‍ വീണ് യുദ്ധത്തോട് മുഖാമുഖം കാണുന്ന അവസരത്തില്‍ അനേകം സെലിബ്രിട്ടികളാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. പാകിസ്താന്‍ ഇന്ത്യാക്കാരുടെ ശത്രുവല്ലെന്ന് താന്‍ ഹൃദയത്തില്‍ തൊട്ടാണ് പറയുന്നതെന്നും ഭീകരതയ്ക്ക് എതിരായ യുദ്ധം ജയിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്ത് പിടിക്കണമെന്നും അക്രം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും സമാധാനത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍മീഡിയയിലടക്കം രംഗത്തുണ്ട്. ഇക്കൂട്ടത്തിലാണ് അക്രവും രംഗത്തെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വളര്‍ത്തിക്കൊണ്ടു വന്ന പാകിസ്താന്റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ വാസീം അക്രം അനേകം ഇന്ത്യന്‍ താരങ്ങളുമായും സൗഹൃദമുള്ള വ്യക്തിയാണ്. ഇന്ത്യയില്‍ അദ്ദേഹത്തിന് അനേകം ആരാധകരും ഉണ്ട്.
താന്‍ ഹൃദയത്തില്‍ തൊട്ട് ഇന്ത്യക്കാരോട് പറയുന്നു, പാകിസ്താന്‍ നിങ്ങളുടെ ശത്രുവല്ല. നമ്മള്‍ രണ്ട് പേരും ഒരേ ശത്രുവിനെതിരെയാണ് യുദ്ധം ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ ഇനിയും നമ്മള്‍ എത്ര ചോര ചിന്തണം. നിങ്ങളുടെ ശത്രു ഞങ്ങളുടേയും ശത്രുവാണ്. ഭീകരതയ്‌ക്കെതിരായ യുദ്ധം ജയിക്കണമെങ്കില്‍ നമ്മള്‍ സഹോദരര്‍ കൈകോര്‍ത്ത് പിടിക്കണം. അക്രം കുറിച്ചു.
നേരത്തേ തന്നെ ഇന്ത്യയുടേയും പാകിസ്താന്റെയും അനേകരാണ് യുദ്ധത്തിനെതിരേ രംഗത്ത വന്നിരിക്കുന്നത്. വലിയ തോതില്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ യുദ്ധം വേണ്ട എന്നതടക്കമുള്ള ഹാഷ് ടാഗുകള്‍ സജീവമാണ്. നേരത്തേ പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദിനെ വിട്ടയയ്ക്കാന്‍ പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സഹോദരപുത്രി ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2VpK6jK
via IFTTT
No comments:
Post a Comment