മറയൂർ: ഒടുവിൽ വനം വകുപ്പിന്റെ ലക്ഷ്യം താത്കാലികമായി നിറവേറി. ചിന്നത്തമ്പിയെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിൽ സംരക്ഷിക്കാൻ ചെന്നൈ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച പുലർച്ചയോടുകൂടി ചിന്നത്തമ്പിയെ പിടികൂടുന്നതിന് 2.0 എന്നു പേരിട്ട ഓപ്പറേഷൻ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. മയക്കുവെടി വെച്ച് ഖലീം, സ്വയംഭൂ എന്നീ കുങ്കി ആനകളുടെ സഹായത്തോടെ ആനവളർത്തൽ കേന്ദ്രത്തിൽ എത്തിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മൃഗസ്നേഹികളായ അരുൺ പ്രസന്ന, മുരളീധരൻ എന്നിവർ ചിന്നത്തമ്പിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ നൽകിയ പൊതുതാല്പര്യഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവുണ്ടായത്. ചിന്നത്തമ്പിയെ ആനവളർത്തൽ കേന്ദ്രത്തിൽതന്നെ നിർത്തണമോ വനത്തിൽ വിടണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ചിന്നത്തമ്പിയെ പിടികൂടുമ്പോൾ പരിക്കേൽക്കാതെ നോക്കണം. ദുരിതമുണ്ടാകുകയും ചെയ്യരുത്. ആനവളർത്തൽ കേന്ദ്രത്തിൽ ചിന്നത്തമ്പി സുരക്ഷിതനായിരിക്കുമെന്ന് വനം വകുപ്പ് കോടതിക്ക് ഉറപ്പ് നൽകി. വാൽപ്പാറയ്ക്ക് സമീപമുള്ള ടോപ്പ് സ്ളിപ്പ് ആനവളർത്തൽ കേന്ദ്രത്തിൽ 25 ആനകളാണ് നിലവിലുള്ളത്. 25 വയസ്സുള്ള ചിന്നത്തമ്പിയെ ആനവളർത്തൽ കേന്ദ്രത്തിലെത്തിച്ച് കുങ്കി ആനക്കുള്ള പരിശീലനം നൽകാനാണ് വനംവകുപ്പിന്റെ തീരുമാനം. തലയെടുപ്പുള്ള ചിന്നത്തമ്പിയെ കുങ്കി ആനയാക്കിയാൽ 35 വർഷത്തേക്ക് പ്രയോജനം ലഭിക്കുമെന്നതിനാലാണ് വനം വകുപ്പ് അതിന് ശ്രമം തുടരുന്നത്. content highlights:chinnathambi, wild elephant
from mathrubhumi.latestnews.rssfeed http://bit.ly/2S0T7NR
via
IFTTT
No comments:
Post a Comment