മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധിപേരുണ്ട്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തള്ളിക്കളയില്ല-ഇന്നസെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധിപേരുണ്ട്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തള്ളിക്കളയില്ല-ഇന്നസെന്റ്

കൊച്ചി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കാൻ പാർട്ടി പ്രവർത്തകരിൽ തന്നെ യോഗ്യതയുള്ളവർ നിരവധിയുണ്ടെന്ന് ഇന്നസെന്റ് എം പി. അതിനാൽ തിരഞ്ഞെടുപ്പിനായി പിടിച്ചുതൂങ്ങി നിൽക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കാൾ പാർട്ടിയെ കുറിച്ച് അറിയാവുന്ന നിരവധിയാളുകളുണ്ട്. അവർക്കു വേണ്ടി വഴിമാറി കൊടുക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ഇന്നസെന്റ് കൊച്ചിയിൽ വ്യക്തമാക്കി. എന്നാൽ ചാലക്കുടിയിലോ മറ്റു മണ്ഡലങ്ങളിലോ വീണ്ടും മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരെ നേതൃത്വത്തിൽനിന്നു തന്നെ ശക്തമായ നടപടി വേണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളുടെ സ്ഥാനാർഥിത്വം ചർച്ചയാകുമ്പോൾ, താരങ്ങൾക്ക് അനുകൂലമായ സാഹചര്യം തന്നെയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:innocent on loksabha election 2019 candidature


from mathrubhumi.latestnews.rssfeed http://bit.ly/2T3DWrP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages