കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച വാഹനവും ഉടമയും കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തില്‍; അറസ്റ്റ് ഇന്നുണ്ടാകുമെന്ന് എസ്.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച വാഹനവും ഉടമയും കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തില്‍; അറസ്റ്റ് ഇന്നുണ്ടാകുമെന്ന് എസ്.പി

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായകഘട്ടത്തില്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനത്തിന്റെ ഡ്രൈവറും കസ്റ്റഡിയിലായി.

കേസുമായി ബന്ധപ്പെട്ട് ഏഴു പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തിലാണ്. ഒരാളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് എസ്.പി ഡോ.ശ്രീനിവാസ് അറിയിച്ചു. എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴികളിലെ വൈരുധ്യവും തെളിവുകളും പരിശോധിച്ചതായി എസ്.പി വ്യക്തമാക്കി.

പ്രതികള്‍ സഞ്ചരിച്ച സൈലോ കാര്‍ പക്കം വെളുത്തൊളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തിരുന്നു. കാറിന്റെ ഉടമ സജി ജോര്‍ജിനെ ഇന്നലെ രാത്രി മുതല്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ പങ്കെടുത്തത് മൂന്നു പേരാണ് ആണെന്നാണ് പോലീസിന്റെ നിഗമനം. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ആണോ ഗൂഢാലോചന സംഘം ഉപയോഗിച്ചതാണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

കേസിലെ മുഖ്യ സൂത്രധാരന്‍ എന്നു സംശയിക്കുന്ന സി.പി.എം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ.പീതാംബരനെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തു വരികയാണ്.



from mangalam.com http://bit.ly/2V4pkWD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages