കുസൃതി കാട്ടിയ കുരുന്നിന് അമ്മയും ബന്ധുവും ചേര്‍ന്ന് നല്‍കിയത് ഞെട്ടിക്കുന്ന ശിക്ഷ... അഞ്ചു വയസ്സുകാരിയുടെ മേല്‍ മെഴുകുതിരി കത്തിച്ച് ഉരുക്കിയൊഴിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

കുസൃതി കാട്ടിയ കുരുന്നിന് അമ്മയും ബന്ധുവും ചേര്‍ന്ന് നല്‍കിയത് ഞെട്ടിക്കുന്ന ശിക്ഷ... അഞ്ചു വയസ്സുകാരിയുടെ മേല്‍ മെഴുകുതിരി കത്തിച്ച് ഉരുക്കിയൊഴിച്ചു

താനെ: കുരുന്നുകള്‍ കുസൃതി കാട്ടുന്ന പ്രായത്തില്‍ അത് ആസ്വദിക്കാന്‍ കഴിയാത്തവന്‍ മനുഷ്യരാണോ? കുസൃതി കാട്ടിയ അഞ്ചു വയസ്സുകാരിയെ അമ്മയും പിതൃസഹോദര ഭാര്യയും കൂടി നല്‍കിയ ശിക്ഷ കടുത്തത്. മെഴുകുതിരി കത്തിച്ച് കുരുന്നിന്റെ ദേഹത്ത് ഉരുക്കിയൊഴിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

നവിമുംബൈയിലെ കലാംബോലിയിലെ റോഡ്പാലി മേഖലയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അമ്മയും ബന്ധുവും വിളിച്ചത് കേട്ടില്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. കുട്ടി അനുസരണക്കേട് കാട്ടിയതിന് ഇരുവരും ചേര്‍ന്ന് കുട്ടിയെ പിടിച്ച് മെഴുകുതിരി കത്തിച്ച് പൊള്ളിക്കുകയായിരുന്നു.

പച്ചക്കറി വ്യാപാരിയായ പിതാവ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ആണ് കണ്ടത്. ദേഹം മുഴുവന്‍ പൊള്ളിയ നിലയിലായിരുന്നു. കുട്ടിയെ ഉപദ്രവിച്ചതാണെന്ന് അറിഞ്ഞതോടെ ഇയാള്‍ ഭാര്യയ്ക്കും സഹോദര ഭാര്യയ്ക്കുമെതിരെവ കലാംബോലി പോലീസില്‍ പരാതി നല്‍കി.

ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം ഇരുവരേയും അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.



from mangalam.com http://bit.ly/2DXvl1F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages