മമതയുടെ ധര്‍ണ്ണയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മെഡല്‍ കേന്ദ്രം തിരിച്ചെടുക്കും കേന്ദ്രസര്‍വീസിലും വിലക്കിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

മമതയുടെ ധര്‍ണ്ണയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മെഡല്‍ കേന്ദ്രം തിരിച്ചെടുക്കും കേന്ദ്രസര്‍വീസിലും വിലക്കിയേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍-മമതാ ബാനര്‍ജി ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. കേന്ദ്രസര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത പോലീസുദ്യോഗസ്ഥരുടെ മെഡലുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കുന്നു. അഖിലേന്ത്യാ സര്‍വീസ് ചട്ടം പ്രകാരമാണ് നടപടി. മമതാ ബാനര്‍ജിയുടെ ധര്‍ണ്ണയില്‍ പങ്കെടുത്ത അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാനം നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് മെഡലുകള്‍ തിരിച്ചെടുക്കാനുള്ള നീക്കം.

മമതയുടെ വിശ്വസ്തനും കൊല്‍ക്കത്ത പോലീസ് കമ്മീഷണറുമായ രാജീവ് കുമാര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ എംപാനല്‍ഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാനും ഒരു നിശ്ചിത കാലയളവില്‍ കേന്ദ്രസര്‍വീസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഇവരെ വിലക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബംഗാള്‍ ഡി.ജി.പി വീരേന്ദ്ര, എ.ഡി.ജി.പി വിനീത് കുമാര്‍ ഗോയല്‍, എ.ഡി.ജി.പി അനുജ് ശര്‍മ്മ, കമ്മീഷണര്‍ ഗ്യാന്‍വന്ത് സിംഗ്, അഡീഷണല്‍ കമ്മീഷണര്‍ സുപ്രീതം ദര്‍കാര്‍ എന്നിവരാണ് നടപടി നേരിടുന്ന മറ്റ് ഉദ്യോഗസ്ഥര്‍.

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞതോടെയാണ് ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. സി.ബി.ഐ സംഘത്തെ പോലീസിനെ ഉപയോഗിച്ച് തടഞ്ഞ മമതാ ബാനര്‍ജി കേന്ദ്രത്തിനെതിരെ കൊല്‍ക്കത്തയില്‍ ധര്‍ണ്ണ നടത്തുകയും ചെയ്തു. ഈ ധര്‍ണ്ണയില്‍ രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും മമത അവര്‍ക്ക് മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2Dec7TU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages