തൃശൂർ: എൻ.എസ്.എസി ൽ വിഭാഗീയതുണ്ടാക്കാൻ കോടിയേരി ശ്രമിക്കേണ്ടെന്നും എൻ എസ് എസ് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നുംകുഞ്ഞാലിക്കുട്ടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതേതര ശക്തിയായി ഉറച്ച നിൽക്കുന്നവരാണ് എൻ.എസ്.എസ്. അവരെ വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കണ്ട. എൻ.എസ്.എസിൽആര് വിഭാഗീയമാക്കാൻ ശ്രമിച്ചാലും അത് നല്ലതല്ലെന്നുംകുഞ്ഞാലിക്കുട്ടി പറഞ്ഞു. എൻ.എസ്. എസ് പ്രവർത്തകരിൽ ഭൂരിഭാഗവും ഇടതിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിന് മറുപടിയായി ജി. സുകുമാരൻ നായരും എത്തിയിരുന്നു. Content Highlights:PK Kunjhalikutty Supports NSS
from mathrubhumi.latestnews.rssfeed http://bit.ly/2Ik1UuS
via
IFTTT
No comments:
Post a Comment