നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ആറു മണ്ഡലങ്ങളും ഒപ്പം നില്‍ക്കും ; ലോക്‌സഭയിലേക്ക് നെറികേടു കാട്ടും ; ആലപ്പുഴയില്‍ സിപിഎം മന്ത്രിമാരെ ഇറക്കുന്നു ; ജി സുധാകരന് കൂടുതല്‍ സാധ്യത, ഐസകും പരിഗണനയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ആറു മണ്ഡലങ്ങളും ഒപ്പം നില്‍ക്കും ; ലോക്‌സഭയിലേക്ക് നെറികേടു കാട്ടും ; ആലപ്പുഴയില്‍ സിപിഎം മന്ത്രിമാരെ ഇറക്കുന്നു ; ജി സുധാകരന് കൂടുതല്‍ സാധ്യത, ഐസകും പരിഗണനയില്‍

ആലപ്പുഴ: നിയമസഭയില്‍ രാഷ്ട്രീയമായി ഒപ്പം നില്‍ക്കുകയും പാര്‍ലമെന്റില്‍ നെറികേടു കാട്ടുകയും ചെയ്യുന്ന ആലപ്പുഴ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിമാരെ തന്നെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടു തവണയും വേണുഗോപാല്‍ ജയിച്ച മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം പട്ടിയിലുള്ളത് മന്ത്രിമാരായ ജി സുധാകരന്റെയും തോമസ് ഐസക്കിന്റെയും പേരുകള്‍.

ലോക്‌സഭാ സീറ്റായി പരിഗണിക്കുമ്പോള്‍ അതില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഏഴില്‍ ആറും സിപിഎമ്മിനൊപ്പമാണെന്നതും പൊതുസമ്മതന്‍ വന്നാല്‍ ന്യൂനപക്ഷങ്ങളെ കൂടി പെട്ടിയിലാക്കാമെന്നതുമാണ് സിപിഎമ്മിന് കരുത്തരായ സ്ഥാനാര്‍ത്ഥികളെ തേടാന്‍ പ്രേരിതമാക്കുന്ന ഘടകങ്ങള്‍. അതേസമയം തന്നെ ജില്ലയില്‍ ശക്തമായ മേല്‍ക്കോയ്മ ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു തവണയും വേണുഗോപാല്‍ വമ്പന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ന്യൂനപക്ഷങ്ങള്‍ അകന്നു നില്‍ക്കുന്നതിനൊപ്പം വോട്ടുചോര്‍ച്ച തടയുകയുമാണ് സിപിഎം ലക്ഷ്യം.

1962 മുതലുള്ള ചരിത്രത്തില്‍ നാലു പേര്‍ക്ക് മാത്രമാണ് ആലപ്പുഴയില്‍ നിന്നും സിപിഎം പക്ഷത്ത് നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളത്. നാലു തവണ വിഎം സുധീരന്‍ ഉള്‍പ്പെടെ എട്ടു തവണ കോണ്‍ഗ്രസുകാരാണ് ആലപ്പുഴയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ ഹാജര്‍ വെച്ചത്. കഴിഞ്ഞ തവണ കെ.സി. വേണുഗോപാല്‍ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചു കയറി. ഇത്തവണ ജി സുധാകരനെ പോലെയോ തോമസ് ഐസക്കിനെ പോലെയോ പൊതുസമ്മതന്‍ വന്നാല്‍ വോട്ടുചോര്‍ച്ച ഒഴിവാക്കാമെന്ന് സിപിഎം കരുതുന്നു.



from mangalam.com http://bit.ly/2TyOfBp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages