വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി രണ്ടാമത് ആണവ ഉച്ചകോടി ഈ മാസം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്. തന്റെ സ്വപ്ന പദ്ധതിയായ അതിര്‍ത്തി മതില്‍ നിര്‍മ്മാണം നടത്തുമെന്ന പ്രതിജ്ഞയും ട്രംപ് ആവര്‍ത്തിച്ചു.
ഫെബ്രുവരി 27-28 തീയതികളില്‍ വിയറ്റ്‌നാമില്‍ വച്ചായിരിക്കും കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുകയെന്ന് ട്രംപ് അറിയിച്ചു. 'ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. എന്നാല്‍ കിം ജോങ് ഉന്നുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും ചൊവ്വാഴ്ച നടത്തിയ 82 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ വച്ചാണ് ട്രംപും കിമ്മും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, ട്രംപിന്റെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യു.എസിന്റെ ദൂതന്‍ ബീഗന്‍ ഉത്തര കൊറിയയില്‍ എത്തി. ആണവ നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബീഗന്‍ ഉത്തര കൊറിയയുമായി ചര്‍ച്ച ചെയ്യും.
from mangalam.com http://bit.ly/2BoMwHw
via IFTTT
No comments:
Post a Comment