ചിതയില്‍ വെക്കാന്‍ ഇല്ലാത്ത വിധം ചിതറിപ്പിച്ച് കളയും- സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

ചിതയില്‍ വെക്കാന്‍ ഇല്ലാത്ത വിധം ചിതറിപ്പിച്ച് കളയും- സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം പുറത്ത്

കാസർകോട്: പെരിയ ഇരട്ടകൊലപാതകത്തിനു മുമ്പ്സിപിഎം നേതാവ് നടത്തിയകൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. സിപിഎം നേതാവ് വി പി പി മുസ്തഫയുടെ പ്രസംഗത്തിന്റെഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധികം കളിച്ചാൽ ചിതയിൽ വയ്ക്കാൻ പോലും ഇല്ലാത്ത വിധം കോൺഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ പ്രസംഗത്തിൽ ഭീഷണി ഉയർത്തിയത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വി പി പി മുസ്തഫ. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരൻ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ലൈവായി ഫെയ്സ്ബുക്കിൽ കൊടുത്തിരുന്നു അങ്ങ് പാതാളത്തോളം ഞങ്ങൾ ക്ഷമിച്ച് കഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനെയും യാതൊരു പ്രകോപനവുമില്ലാതെ പകൽ നേരത്ത് ഇതുപോലെ ഒരു വൈകുന്നേരം അതായത് മിനിഞ്ഞാന്ന് മർദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. എന്നാൽ ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിതത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറി പോകും. അങ്ങനെ തിരിച്ച് പാതാളത്തിൽ നിന്ന് തിരിച്ചു വരുന്ന അവസ്ഥയുണ്ടാക്കരുത്.കോൺഗ്രസ്സ് സമാധാന യോഗം വിളിച്ച് ഇത്പറഞ്ഞു കൊടുക്കണം", പ്രസംഗത്തിനിടെ വിപിപി മുസ്തഫ വെല്ലുവിളി മുഴക്കി. കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങൾ ഗാന്ധിയൻമാരല്ല. നിങ്ങളാണ് ഗാന്ധിയൻമാർ. ഈ ആക്രോശവും കോപ്രായയവുമെല്ലാം എന്തെിനുവേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തിൽ ചോദിച്ചു . കൊലവിളി പ്രസംഗത്തിന് വിപിപി മുസ്തഫയ്ക്കെതിരേ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. content highlights:VPP Musthafa controversial threatening speech


from mathrubhumi.latestnews.rssfeed https://ift.tt/2E2aMjh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages