വിമാനാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു: സലയുടേതാകരുതെന്ന പ്രാര്‍ത്ഥനയില്‍ ഫുട്‌ബോള്‍ ലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

വിമാനാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു: സലയുടേതാകരുതെന്ന പ്രാര്‍ത്ഥനയില്‍ ഫുട്‌ബോള്‍ ലോകം

ലണ്ടന്‍: കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനീയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചച്ചിരുന്ന വിമാനാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഇംഗ്ലീഷ് ചാനലിലെ ഭാഗത്ത് റിമോട്ടില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഉപകരണമുപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച്(എഎഐബി) അധികൃതര്‍ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോര്‍ട്ട്‌ലന്‍ഡിലേക്ക് മാറ്റി. മോശം കാലാവസ്ഥ കാരണം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാനായില്ല.

സല സഞ്ചരിച്ച ചെറുവ വിമാനത്തിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കടലിടുക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടുകിട്ടിയെങ്കിലും ഇത് സലയുടേതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 21ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.

തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ തട്ടകമായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള 'പൈപ്പര്‍ പി.എ46 മാലിബു' ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ താരത്തിനെയും പൈലറ്റിനെയും കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. നേരത്തെ സലായ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന അപേക്ഷയുമായി മെസ്സിയും രംഗത്തെത്തിയിരുന്നു.



from mangalam.com http://bit.ly/2RHltg4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages