റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെ വധിച്ചു. ഇവരില്‍ ആയുധങ്ങളും പിടിച്ചെടുത്തു. കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അബുജമാദിലെ ഇന്ദ്രാവതി നദിയുടെ തീരത്താണ് രാവിലെ 11 മണിയോടെ ഏറ്റുമുട്ടല്‍ നടന്നത്.
ബൈരാമഘട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ഡിസ്ട്രിക്ട് റിസേര്‍വ് ഗാര്‍ഡും ചേര്‍ന്നാണ് നക്‌സല്‍ വിരുദ്ധ പോരാട്ടം നടത്തിയതെന്ന് ബീജാപുര്‍ എസ്.പി മോഹിത് ഗാര്‍ഗ് പറഞ്ഞു.
ശനിയാഴ്ച സുക്മ ജില്ലയിലെ ഗേഡെല്‍ഗുഡയില്‍ സി.ആര്‍.പി.എഫും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് വ്യാജഏറ്റുമുട്ടലാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നു.
from mangalam.com http://bit.ly/2DguuHJ
via IFTTT
No comments:
Post a Comment