കോയമ്പത്തൂർ:നഗരത്തിൽ വീണ്ടും സ്വർണക്കവർച്ച. ബൈക്ക് യാത്രികനെ തള്ളിയിട്ട് മുഖത്ത് മുളകുപൊടി വിതറി രണ്ടരക്കോടി രൂപ വിലമതിക്കുന്ന എട്ടുകിലോ സ്വർണാഭരണമാണ് വ്യഴാഴ്ച രാവിലെ അജ്ഞാതർ കവർന്നത്. രാജസ്ഥാൻ സ്വദേശി പൃഥ്വിസിങ് (26) ആണ് കവർച്ചക്കിരയായത്. രാജസ്ഥാനിൽനിന്ന് സ്വർണാഭരണമുണ്ടാക്കി കോയമ്പത്തൂർ നഗരത്തിലെ ജൂവലറികളിൽ എത്തിക്കുകയാണ് പൃഥ്വിസിങ്ങിന്റെ ജോലി. രണ്ട് ബാഗുകളിലായാണ് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. അവിനാശിറോഡിൽ ബൈക്കിൽ കോയമ്പത്തൂർ വിമാനത്താവളം ഭാഗത്തേയ്ക്ക് പോകുമ്പോൾ വണ്ടിയിൽനിന്ന് തള്ളിയിട്ട് മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. ബൈക്കിൽ പിന്തുടർന്നുവന്ന രണ്ടുപേരാണ് അവിനാശിറോഡ് ടെക്സ്റ്റൈൽ ടെക്നോളജി കോളേജ് പരിസരത്ത് പൃഥ്വിസിങ്ങിനെ തട്ടിയിട്ടത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. അതിനാൽ പ്രദേശത്ത് ഇരുട്ടുണ്ടായിരുന്നു. പൃഥ്വിസിങ്ങിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Content Highlight: Gold worth Rs 2 crore robbed from Coimbatore
from mathrubhumi.latestnews.rssfeed http://bit.ly/2DYTpkx
via
IFTTT
No comments:
Post a Comment