ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളില്‍ പെട്ട കൊടില്‍ നീക്കാന്‍ വീണ്ടും ശസ്ത്രക്രിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളില്‍ പെട്ട കൊടില്‍ നീക്കാന്‍ വീണ്ടും ശസ്ത്രക്രിയ

ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഉദരത്തിൽ അബദ്ധവശാൽ അകപ്പെട്ട ഉപകരണം മൂന്നുമാസത്തിനു ശേഷം മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയിൽ നിന്ന് മടങ്ങിയ ശേഷവും കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. ഹൈദരാബാദിലെ നൈസാം ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് 33 കാരിയായ രോഗിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന ചവണ(forceps) ഡോക്ടർ മറന്നു വെച്ചത്. വെള്ളിയാഴ്ച നടത്തിയ എക്സ്റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ ചവണ കണ്ടെത്തി. ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു. തങ്ങളുടെ പ്രാഥമിക പരിഗണന രോഗിക്കാണെന്നും അതു കൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടനെ തന്നെ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് നിംസിന്റെ ഡയറക്ടർ കെ.മനോഹർ അറിയിച്ചു. ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ സർജനെതിരെ അന്വേഷണത്തിനായി കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. Content Highlights: Surgeon Left Forceps In Hyderabad Woman, Nizams Institute of Medical Sciences


from mathrubhumi.latestnews.rssfeed http://bit.ly/2E1MpU6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages