'വരത്തനും വേണ്ട, വയസനും വേണ്ട':തൃശൂരില്‍ കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്റര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

'വരത്തനും വേണ്ട, വയസനും വേണ്ട':തൃശൂരില്‍ കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്റര്‍

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും സേവ് കോൺഗ്രസ് ഐയുടെ പേരിൽ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തൃശൂർ പാർലമെന്റ് സീറ്റിൽ വരത്തനും വേണ്ട വയസനും വേണ്ട എന്നാണ് പോസ്റ്ററിലുള്ളത്. കുറേ കാലങ്ങളായി തൃശൂരിന് പുറത്ത് നിന്നുള്ളവരെ മാത്രം സ്ഥാനാർഥികളായി വരുന്നതിൽ തൃശൂരിൽ കോൺഗ്രസ് പ്രവർത്തികർക്കിടയിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് പോസ്റ്ററുകളെന്നാണ് സൂചന. ഇന്ന് രാവിലെയാണ് തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോൺഗ്രസ് പ്രവർത്തകർ ഈ പോസ്റ്ററുകൾ കീറി കളഞ്ഞു. സീറ്റിന് വേണ്ടി അണിയറ പ്രവർത്തനം നടത്തുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്. Content Highlights:congress i posters in front of thrissur dcc office


from mathrubhumi.latestnews.rssfeed http://bit.ly/2GzMHTJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages