മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന-ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലൻഡ് പരമ്പരയിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തി. മുംബൈ ഇന്ത്യൻസ് താരമായ 21-കാരൻ മായങ്ക് മർക്കാണ്ടെയാണ് ടീമിലെ പുതുമുഖം. ട്വന്റി 20 ടീമിലാണ് സ്പിന്നറായ മർക്കാണ്ടെയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ലയൺസിനെതിരേ ഇന്ത്യ എയ്ക്കായി അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയതിനു പിന്നാലെയാണ് മർക്കാണ്ടെയെ തേടി സീനിയർ ടീമിലേക്കുള്ള വിളിയെത്തിയത്. ഏകദിന ടീമിൽ നിന്ന് ദിനേഷ് കാർത്തിക്, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവർ പുറത്തായപ്പോൾ ഋഷഭ് പന്ത്, ലോകേഷ് രാഹുൽ, ജസ്പ്രീത് ബുംറ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി. ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചപ്പോൾ സിദ്ധാർഥ് കൗൾ ടീമിലിടം പിടിച്ചു. ഭുവനേശ്വർ കുമാർ അവസാന മൂന്ന് ഏകദിനങ്ങളിൽ കളിക്കും. ട്വന്റി 20 ടീമിൽ കുൽദീപ് യാദവിനും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചപ്പോൾ കേദാർ ജാദവ്, ഖലീൽ അഹമ്മദ്, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവർക്ക് ടീമിലിടം പിടിക്കാൻ സാധിച്ചില്ല. ലോകേഷ് രാഹുൽ, ഉമേഷ് യാദവ്, ബുംറ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി. രണ്ട് ട്വന്റി 20-യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 24-ന് വിശാഖപട്ടണത്താണ് ആദ്യ ട്വന്റി 20 മത്സരം. മാർച്ച് രണ്ടിന് ഹൈദരാബാദിൽ ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. ഏകദിന ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന രാജ്യാന്തര മത്സരങ്ങളാണിത്. ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ് ധോനി, ഹാർദിക് പാണ്ഡ്യ, ബുംറ, മുഹമ്മദ് ഷമി, യൂസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, ഋഷഭ് പന്ത്, സിദ്ധാർഥ് കൗൾ, ലോകേഷ് രാഹുൽ. അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ് ധോനി, ഹാർദിക് പാണ്ഡ്യ, ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, ഋഷഭ് പന്ത്, സിദ്ധാർഥ് കൗൾ, ലോകേഷ് രാഹുൽ. ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, എം.എസ് ധോനി, ഹാർദിക് പാണ്ഡ്യ, ബുംറ, യൂസ്വേന്ദ്ര ചാഹൽ, വിജയ് ശങ്കർ, ഋഷഭ് പന്ത്, സിദ്ധാർഥ് കൗൾ, ലോകേഷ് രാഹുൽ, ദിനേഷ് കാർത്തിക്, ക്രുനാൽ പാണ്ഡ്യ, ഉമേഷ് യാദവ്, മായങ്ക് മർക്കാണ്ടെ. Content Highlights:kohli returns markande gets maiden call india announce squad for australia series
from mathrubhumi.latestnews.rssfeed http://bit.ly/2X576pF
via
IFTTT
No comments:
Post a Comment