പാലക്കാട് : കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിക്ക് തീ പിടിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ടാര്‍പ്പന്‍ന്റൈന്‍ നിര്‍മ്മാണ കമ്പനിയായ ക്ലിയര്‍ ലാകിലാണ് തീപിടുത്തം ഉണ്ടായത്. തൃശ്ശൂര്‍ സ്വദേശി ലാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. കമ്പനിയിലെ ഒരു ജീവനക്കാരിക്ക് തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഫാക്ടറിയില്‍ ഏഴ് വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് തീ പടരാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സ് പറയുന്നത്. നാല്‍പ്പതിനായിരം ലിറ്റര്‍ ടര്‍പ്പന്റൈ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഗ്‌നിബാധയുണ്ടായപ്പോള്‍ ടിന്നുകള്‍ പൊട്ടിത്തെറിച്ച് നിലത്ത് പരന്നൊഴുകിയ ടര്‍പ്പന്റൈനിലേക്ക് തീ ആളിപ്പടര്‍ന്നതാണ് അഗ്‌നിബാധ വലുതാവാന്‍ കാരണം. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഉച്ചയോടെ അഗ്നിബാധ നിയന്ത്രണവിധേയമാക്കി.
from mangalam.com http://bit.ly/2t6ZTYs
via IFTTT
No comments:
Post a Comment