പിതാവിന്റെ ബലാത്സംഗം 14 കാരി അപരിചിതന്റെ സഹായം തേടി ; രംഗം പകര്‍ത്താന്‍ അയാള്‍ ആവശ്യപ്പെട്ടു ; ദൃശ്യം ക്യാമറയിലാക്കാന്‍ നിര്‍ബ്ബന്ധിച്ചതിന് 31 കാരനെതിരേ ലൈംഗികാതിക്രമക്കേസ്...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

പിതാവിന്റെ ബലാത്സംഗം 14 കാരി അപരിചിതന്റെ സഹായം തേടി ; രംഗം പകര്‍ത്താന്‍ അയാള്‍ ആവശ്യപ്പെട്ടു ; ദൃശ്യം ക്യാമറയിലാക്കാന്‍ നിര്‍ബ്ബന്ധിച്ചതിന് 31 കാരനെതിരേ ലൈംഗികാതിക്രമക്കേസ്...!!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ നിരന്തര ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അപരിചിതനെതിരേ ലൈംഗികാതിക്രമത്തിന് കേസ്. 15 മുതല്‍ 30 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചു അത് ക്യാമറയില്‍ പകര്‍ത്താന്‍ നിര്‍ബ്ബന്ധിച്ചു തുടങ്ങിയ കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ പിതാവ് ബലാത്സംഗം ചെയ്യുന്നതിന്റെ തെളിവ് ഹാജരാക്കാന്‍ വേണ്ടിയായിരുന്നു രംഗം ക്യാമറയില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടത്.

പിതാവിന്റെ ബലാത്സംഗത്തില്‍ നിന്നും രക്ഷപെടാന്‍ പെണ്‍കുട്ടി സഹായം തേടിയപ്പോള്‍ ബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തി തനിക്ക് അയയ്ക്കാന്‍ റോജേഴ്‌സ് നിര്‍ബ്ബന്ധം പിടിച്ചു. ഇയാള്‍ക്കും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പിതാവിനും എതിരേ ലൈംഗീകാതിക്രമത്തിന് കേസെടത്തു. ജനുവരി 13 നായിരുന്നു 14 കാരി സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി ടെന്നീസ് മൗണ്ടന്‍ കയറി ബ്രയാന്‍ റോജേഴ്‌സിന്റെ കാറില്‍ വന്നു കയറിയത്. അവിടെ നിന്നും അവര്‍ 800 മൈലുകള്‍ അകലെയുള്ള അയാളുടെ വിസ്‌കോണ്‍സിനിലെ വീട്ടില്‍ പെണ്‍കുട്ടിയെ ഇയാള്‍ എത്തിച്ചു. ഇത്രയും നീണ്ട യാത്രയ്ക്കിടയില്‍ ടോള്‍ റോഡുകളും ഗ്യാസ് സ്‌റ്റേഷനുകളും പെട്രോള്‍പമ്പുമെല്ലാം ഒഴിവാക്കിയായിരുന്നു യാത്ര ചെയ്തത്.

തികച്ചും അപരിചിതനായിട്ട് പോലും കൗമാരക്കാരി റോജേഴ്‌സിന്റെ സഹായം സ്വീകരിക്കുകയായിരുന്നു. ക്രിസ്തുമസ് രാവില്‍ ഓണ്‍ലൈന്‍ ഗെയിം ആയ റോബ്‌ളോക്‌സിനിടയില്‍ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത്. യാത്ര പുറപ്പെടും മുമ്പ് തന്നെ ദത്തെടുത്ത പിതാവ് നിരന്തരം പീഡിപ്പിക്കുകയാണെന്നും രക്ഷപ്പെടുത്താന്‍ കഴിയുമോയെന്നും ചോദിച്ച് ഒട്ടനേകം തവണയാണ് ഇരുവരും ആശയ വിനിമയം നടത്തിയത്. ഇക്കാര്യം മാതാവിനോട് പറഞ്ഞിട്ട അവര്‍ വിശ്വസിക്കുന്നില്ലെന്നും കടുത്ത നിരാശയില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും താന്‍ യാചിക്കുകയാണെന്നും അവള്‍ എഴുതി. അതേസമയം താന്‍ സഹായിക്കാന്‍ തയ്യാറാണെന്നും ഇനി പിതാവ് ബലാത്സംഗം ചെയ്യുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തി തനിക്ക് അയച്ചു തരണമെന്നും റോജേഴ്‌സ് പെണ്‍കുട്ടിയോട് നിബന്ധന വെച്ചു. താന്‍ ജയിലില്‍ ആകാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം ഇതേയുള്ളായിരുന്നെന്ന് അയാള്‍ പറഞ്ഞു.

പിതാവ് മകളെ ബലാത്സംഗം ചെയ്യുന്നത് കാണാന്‍ വേണ്ടിയായിരുന്നില്ല എന്നും ഇക്കാര്യത്തില്‍ കൃത്യമായ തെളിവ് വേണമെന്ന അഭിപ്രായത്തിലായിരുന്നു ഇങ്ങിനെ പറഞ്ഞതെന്നും റോജേഴ്‌സ് പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം പകര്‍ത്തി അയച്ചു കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ലൈംഗീകാതിക്രമത്തിന്റെ പേരില്‍ റോജേഴ്‌സിനെതിരേയും ബലാത്സംഗ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് റന്‍ഡാല്‍ പ്രൂയിറ്റിനെയും അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് റോജേഴ്‌സും മാതാവും താമസിക്കുന്ന വീട്ടിലെ ബാത്ത് റൂമില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിറ്റേന്ന് രാവിലെയാണ് പെണ്‍കുട്ടി വീട്ടിലില്ലെന്ന വിവരം മാതാവ് മനസ്സിലാക്കിയത്. ജനുവരി 14 നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് തെരച്ചില്‍ നടത്തുകയും ഒടുവില്‍ കണ്ടെത്തിയത് ജനുവരി 31 നും.

പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധന നടത്തിയപ്പോള്‍ ത് ടെന്നീസ് അതിര്‍ത്തിയില്‍ നിന്നും 30 മൈല്‍ അകലെ കെന്റുകിയിലെ കോര്‍ബിനിലാണെന്ന് കണ്ടെത്തി. എന്തിനാണ് പെണ്‍കുട്ടി കെന്റുകിയിലേക്ക പോയതെന്നാണ് മാതാപിതാക്കള്‍ സംശയിച്ചത്്. അവര്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചെങ്കിലും ഒളിച്ചോടുന്നതിന്റെ ഒരു വിവരവും കിട്ടിയില്ല. പെണ്‍കുട്ടി അപരിചിതനോട് സഹായം ചോദിച്ചതും പിതാവ് മുറിയില്‍ എത്തുന്ന ലൈംഗികാതിക്രമം ക്യാമറയില്‍ പകര്‍ത്തി കൂട്ടുകാരന് നല്‍കിയ വിവരമെന്നും പിതാവ് പ്രൂയിറ്റ് അറിഞ്ഞിരുന്നില്ല. ഡിസംബര്‍ 24 നായിരുന്നു പെണ്‍കുട്ടി തന്നെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് റോജറിനെ ആദ്യമായി സമീപിച്ചത്.

പിതാവുമായി വീണ്ടും ലൈംഗികതയില്‍ ഏര്‍പ്പെടാനാകില്ലെന്ന് പെണ്‍കുട്ടി റോജറെ അറിയിച്ചെങ്കിലും അത് അത്യാവശ്യമാണെന്നും സഹായം വേണമെങ്കില്‍ ഇത് വേണമെന്നും പറഞ്ഞ് റോജേഴ്‌സ് നിര്‍ബ്ബന്ധിച്ചു. അതെത്ര ദുഷ്‌ക്കരമാണെന്ന് പെണ്‍കുട്ടി ബ്രയാനോട് നടത്തിയ ചാറ്റില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് തനിക്ക ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇതിന് ബ്രയാന്‍ പറയുന്ന മറുപടി. പ്രൂയിറ്റ് ചെയ്തിരുന്ന കാര്യങ്ങള്‍ക്ക് തെളിവില്ലെങ്കില്‍ ഇടയ്ക്ക് അവര്‍ പിടിച്ചാല്‍ തിരിച്ച് വീട്ടില്‍ തന്നെ കൊണ്ടു വിടുമെന്ന് റോജേഴ്‌സ് പറഞ്ഞു ഭയപ്പെടുത്തി.

ഇനി അയാള്‍ മുറിയില്‍ വരുമ്പോള്‍ ഫോണില്‍ എല്ലാം റെക്കോഡ് ചെയ്യണം. അക്കാര്യത്തില്‍ പേടിക്കരുത്. നിന്റെ പിതാവിനെക്കുറിച്ച് മതിയായ തെളിവില്ലെങ്കില്‍ തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് റോജേഴ്‌സിനെ പ്രാകിയ ശേഷം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുമായി റോബ് ലോക്‌സ് വഴി സംസാരിച്ചിരുന്നതായി റോജേഴ്‌സ് സമ്മതിച്ചിട്ടുണ്ട്. ഏഴു മിനിറ്റ് നീളുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ദൃശ്യത്തിന് നിര്‍ബ്ബന്ധിച്ചതിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് മേല്‍ ലൈംഗികാതിക്രമം എന്ന കുറ്റകൃത്യം റോജേഴ്‌സിന് മേലും വന്നു പതിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 15 മുതല്‍ 30 വര്‍ഷം വരെ തടവ് കിട്ടും.



from mangalam.com http://bit.ly/2WP73yn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages