പാകിസ്താന് വെള്ളമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

പാകിസ്താന് വെള്ളമില്ല

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രവി, ബീസ്, സത്ലജ് എന്നീ നദികളിൽനിന്നുള്ള ഇന്ത്യയുടെ ജലവിഹിതം ഇനി പാകിസ്താന് നൽകേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. പാകിസ്താന്റെ ഉറ്റവ്യാപാരപങ്കാളി പദവി (എം.എഫ്.എൻ.) പിൻവലിക്കുകയും ഇറക്കുമതി ഉത്പന്നങ്ങൾക്ക് 200 ശതമാനം എക്സൈസ് തീരുവ ചുമത്തുകയും ചെയ്തതിനുപിന്നാലെയാണ് മറ്റൊരു കടുത്തനടപടിക്ക് ഇന്ത്യ മുതിരുന്നത്. ഇതുവരെ പാകിസ്താനിലേക്ക് സ്വതന്ത്രമായൊഴുകിയിരുന്ന വെള്ളം അണകെട്ടി ജമ്മുകശ്മീരിലെയും പഞ്ചാബിലെയും ജനങ്ങൾക്ക് ഉപയോഗിക്കാനായി നൽകുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിൻ ഗഡ്കരിയാണ് ട്വിറ്ററിൽ അറിയിച്ചത്. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിലവിൽ പാകിസ്താനിലേക്ക് ഒഴുകുന്ന നദീജലത്തിൽ ഇന്ത്യയുടെ പങ്ക് പാകിസ്താന് നൽകേണ്ടെന്നും കിഴക്കൻ നദികളിലെ വെള്ളം ജമ്മുകശ്മീരിലെയും പഞ്ചാബിലെയും ജനങ്ങൾക്ക് നൽകാനും തീരുമാനിച്ചു” -ഗഡ്കരി ട്വീറ്റ് ചെയ്തു. കിഴക്കൻ നദികളിലെ വെള്ളം തടഞ്ഞുവെക്കാൻ ഷാപുർ-കണ്ടി മേഖലയിൽ രവി നദിയിൽ അണക്കെട്ട് പണി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 1960-ലെ സിന്ധുനദീജല കരാർപ്രകാരം കിഴക്കൻ നദികളിലെ (രവി, ബീസ്, സത്ലജ്) ജലത്തിന്റെ പൂർണാവകാശം ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ പുതിയ തീരുമാനം കരാറിന്റെ ലംഘനമാവില്ല. എന്നാൽ, ഒഴുക്കുതടയാൻ 100 മീറ്റർ ഉയരത്തിലെങ്കിലും ഡാം നിർമിക്കേണ്ടതിനാൽ തീരുമാനം നടപ്പാക്കാൻ ആറുവർഷമെങ്കിലും വേണ്ടിവരുമെന്നുമാണ് സൂചന. രവി നദിയുടെ കൈവഴിയായ ഉഝിലെ അണക്കെട്ട് പദ്ധതി പൂർത്തിയാകുന്നതോടെ ജമ്മുകശ്മീരിലെ ജനങ്ങൾക്ക് ആവശ്യത്തിനുവേണ്ട വെള്ളം സംഭരിക്കാനാകും. ബാക്കിവരുന്ന വെള്ളം രണ്ടാം രവി-ബീസ് ലിങ്ക് വഴി മറ്റു സംസ്ഥാനങ്ങൾക്ക് നൽകുമെന്നും മന്ത്രി ഗഡ്കരി അറിയിച്ചു. പാകിസ്താനെ ഏറെ ബാധിക്കുന്നതാണ് നദീജല വിഷയം. ഇന്ത്യയുമായുള്ള ചർച്ചകളിൽ അർഹിക്കുന്ന ജലവിഹിതം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ പരാതിപ്പെടാറുണ്ട്. എന്നാൽ, കരാർപ്രകാരമുള്ള വെള്ളം നൽകുന്നുണ്ടെന്ന് ഇന്ത്യയും വ്യക്തമാക്കാറുണ്ട്. സിന്ധുനദീജല കരാർപ്രകാരം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചിനാബ് നദികളിലെ ജലം ഇന്ത്യ തടഞ്ഞുവെക്കാതെ പാകിസ്താനിലേക്ക് ഒഴുക്കിവിടണമെന്നാണ് ധാരണ. കരാറിലെ വ്യവസ്ഥകൾ അംഗീകരിച്ച് പടിഞ്ഞാറൻ നദികളിലെ ജലം ഇന്ത്യയ്ക്ക് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗിക്കുകയും ചെയ്യാം. 2016-ലെ ഉറി ആക്രമണത്തിനുപിന്നാലെ വർഷത്തിൽ രണ്ടുതവണ ചേരാറുള്ള ഇരുരാജ്യങ്ങളിലെയും സിന്ധുനദീകമ്മിഷണർമാരുടെ യോഗം ഇന്ത്യ റദ്ദാക്കിയിരുന്നു. Content Highlights:Pakistan, Pulwama Terror Attack


from mathrubhumi.latestnews.rssfeed https://ift.tt/2DZTzHf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages