മസൂദ് അസറിനെതിരെ ലോകരാജ്യങ്ങള്‍; വിലക്ക് കൊണ്ടുവരണമെന്ന് യു.എസ്, യു.കെ, ഫ്രാന്‍സ് എന്നിവ; പാകിസ്താനു വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

മസൂദ് അസറിനെതിരെ ലോകരാജ്യങ്ങള്‍; വിലക്ക് കൊണ്ടുവരണമെന്ന് യു.എസ്, യു.കെ, ഫ്രാന്‍സ് എന്നിവ; പാകിസ്താനു വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക

ന്യുഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ ലോകരാജ്യങ്ങള്‍. ഫ്രാന്‍സ്, യു.കെ, അമേരിക്ക എന്നിവയാണ് രംഗത്തെത്തിയത്. മസൂദിനെ വിലക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും സംഘര്‍ഷം ഒഴിവാക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

പാകിസ്താനിലെ ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് താവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പാകിസ്താന്‍ മറുപടിയുമായി എത്തിയതോടെ വിഷയത്തില്‍ അമേരിക്കയും ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട യു.എസ്, ഭീകരര്‍ക്ക് സുരക്ഷിതതാവളമായി പാകിസ്താന്‍ മാറരുതെന്ന മുന്നറിയിപ്പും നല്‍കി. ഭീകര്‍ക്ക് പണമെത്തുന്നത് തടയണമെന്നും ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നിയോഗം പാലിക്കണമെന്നും നിര്‍ദേശിച്ചു.

മസൂദ് അസറിനെ കരിമ്പട്ടിയില്‍ പെടുത്തുന്നതിനുള്ള നാലാമത്തെ നീക്കമാണ് ഫ്രാന്‍സ് നടത്തിയിരിക്കുന്നത്. ആദ്യത്തെ മൂന്ന് ശ്രമങ്ങളും ചൈനയുടെ ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. മസൂദിന് ഇസ്ലാമിക് സ്‌റ്റോ അല്‍ ക്വയ്ദയുമായോ ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ വീറ്റോ. 2016ലും 2017ലുമായിരുന്നു ഈ നീക്കങ്ങള്‍.



from mangalam.com https://ift.tt/2GPiFMQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages