ചിക്കാഗോ: പ്രമുഖ സാമൂഹ്യപ്രവർത്തകനും സംഘാടകനും കോട്ടയം നീണ്ടൂർ ജെയെസ് ഫാംസ് ഡയറക്ടറുമായ ജോയി ചെമ്മാച്ചേൽ (55) ചിക്കാഗോയിൽ നിര്യാതനായി. പരേതരായ നീണ്ടൂർ ചെമ്മാച്ചേൽ ലൂക്കോസിന്റെയും അല്ലി ടീച്ചറിന്റെയും മകനാണ്. സംസ്കാരം പിന്നീട്. ഭാര്യ: ഷൈല, കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗം.മക്കൾ: ലൂക്കാസ്, ജിയോ, അല്ലി, മെറി.സഹോദരങ്ങൾ: മോളി, മത്തച്ചൻ(ഇരുവരും ചിക്കാഗോ),ബേബിച്ചൻ (നീണ്ടൂർ), ലൈലമ്മ (ന്യൂജേഴ്സി),സണ്ണിച്ചൻ,ലൈബി,തമ്പിച്ചൻ (മൂവരും ചിക്കാഗോ),ലൈന (ഫ്ളോറിഡ),പരേതനായ ഉപ്പച്ചൻ. അമേരിക്കയിലും ഇന്ത്യയിലും സാമൂഹ്യ, സാമുദായിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമ, സീരിയിൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഫൊക്കാന വൈസ് പ്രസിഡന്റ്, കെസിസിഎൻഎ വൈസ് പ്രസിഡന്റ്, ഷിക്കാഗോ കെസിഎസ് പ്രസിഡന്റ്, ചിക്കാഗോ സേക്രട്ട് ഹാർട്ട്, സെന്റ് മേരീസ് ക്നാനായ പളളികളുടെ ട്രസ്റ്റി, റോമിൽ നടന്ന ആദ്യ ക്നാനായ ഗ്ലോബൽ കൺവൻഷൻ ചെയർമാൻ തുടങ്ങി നിരവധി സംഘടനകളുടെയും സമ്മേളനങ്ങളുടെയും നേതൃനിരയിൽ പ്രവർത്തിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2E25kOu
via
IFTTT
No comments:
Post a Comment