ബി.ജെ.പി പുറത്താക്കിയ കീര്‍ത്തി ആസാദ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ബി.ജെ.പി പുറത്താക്കിയ കീര്‍ത്തി ആസാദ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാറ്റ്‌ന: ബി.ജെ.പി പുറത്താക്കിയ കീര്‍ത്തി ആസാദ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കീര്‍ത്തി ആസാദ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന കീര്‍ത്തി ആസാദിനെ 2015ലാണ് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയത്.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ഭഗവത് ജാ ആസാറിന്റെ മകനായ കീര്‍ത്തി ആദാദ് 1980-86 കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ ദര്‍ബംഗ സീറ്റില്‍ മത്സരിക്കുമെന്ന് കീര്‍ത്തി ആസാദ് വ്യക്തമാക്കി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടെ നാല് തവണ എം.പിയായ മുഹമ്മദ് അലി അഷ്‌റഫ് ഫത്താമിയെ പരാജയപ്പെടുത്തിയാണ് കീര്‍ത്തി ആസാദ് ലോക്‌സഭയിലേക്ക് വിജയിച്ചത്.

ഇതത്തവണ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും മഹാസഖ്യത്തിന്റെ ഭാഗമായി ഒരുമിച്ചാണ് മത്സരിക്കുന്നത്.



from mangalam.com http://bit.ly/2V4XZ6C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages