വിമര്‍ശം കടുത്തു: എസ് രാജേന്ദ്രനോട് വിശദീകരണം തേടാന്‍ സിപിഎം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

വിമര്‍ശം കടുത്തു: എസ് രാജേന്ദ്രനോട് വിശദീകരണം തേടാന്‍ സിപിഎം

തൊടുപുഴ:ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ് രാജേന്ദ്രൻ എം.എൽ.എയോട് സിപിഎം വിശദീകരണം ചോദിക്കും. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സബ് കളക് ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കും. അതിന് മുന്നോടിയായി എംഎൽഎയോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചു.. കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും പറഞ്ഞു. എംഎൽഎയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണ്. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights:CPM Seeks explanation, S Rajendran MLA, RenurajIAS


from mathrubhumi.latestnews.rssfeed http://bit.ly/2SGI80q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages