ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രി ചൗനാ മെയ്‌ന്റെ വീടിന് തീവച്ചു. ഇറ്റാനഗറിലെ വീടിനാണ് തീവച്ചത്. പെര്‍മനന്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ വീട് കത്തിച്ചത്. ജില്ലാ കമ്മീഷണറുടെ വസതിയും പ്രതിഷേധക്കാര്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം നടക്കുമ്പോ ചൗനാ മെയ്ന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രതിഷേധത്തിനിടെ ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറ്റാനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കുകയും ചെയ്തു.
ഇറ്റാനഗറിലും സമീപപ്രദേശങ്ങളിലുമുണ്ടായ പ്രകടനത്തിനിടെ 50 കാറുകള്‍ അഗ്നിക്കിരയാക്കി. നൂറിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇറ്റാനഗറിലെ അഞ്ച് തീയറ്ററുകള്‍ കത്തിച്ചു. ചലച്ചിത്ര മേളയ്ക്കായി നാഗാലാന്‍ഡില്‍ നിന്നെത്തിയ സംഗീത ഗ്രൂപ്പിന് നേരെ ആക്രമണമുണ്ടായി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നശിപ്പിക്കുകയും സംഗീത ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2Vg6XOl
via IFTTT
No comments:
Post a Comment