കൊല്ലം: പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയത് ചോദ്യം ചെയ്തതിന് അധ്യാപകനെ വിദ്യാര്‍ത്ഥി ചവിട്ടി വീഴ്ത്തി. പൂതക്കുളം ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപകനായ അനില്‍കുമാറിനെ ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആക്രമിച്ചത്. വ്യാഴാഴ്ചരാവിലെ പത്തെ കാലോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അധ്യാപകന്‍ പാരിപ്പള്ളി ഇ.സ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് മോഡല്‍ പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദ്യാര്‍ഥി. തൊപ്പി ഊരി വച്ചിട്ട് പരീക്ഷയെഴുതണമെന്ന് അധ്യാപകന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി കസേരയില്‍ വന്നിരുന്ന അധ്യാപകന്റെ മുന്നിലേക്ക് ഓടിവന്നു. പിന്നീട് ആക്രമണം തുടങ്ങി. ആദ്യ അടിയില്‍ താഴെ വീണ അധ്യാപകനെ വിദ്യാര്‍ഥി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇടിയിലും ചവിട്ടിലും പരിക്കേറ്റ് രക്തംവാര്‍ന്ന അധ്യാപകന്‍ ഭയന്ന് നിലവിളിച്ചു. ഓടിയെത്തിയ മറ്റ് അധ്യാപകര്‍ ചേര്‍ന്ന് അനില്‍കുമാറിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
അധ്യാപകനെ മര്‍ദ്ദിച്ചശേഷം ഇറങ്ങിയോടിയ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് എടുത്തില്ല. വിദ്യാര്‍ഥിയെ പൊലീസ് കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു.
from mangalam.com https://ift.tt/2GZXdE3
via IFTTT
No comments:
Post a Comment