കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ഹണി വര്‍ഗീസ് കേസില്‍ വാദം കേള്‍ക്കും. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസിന്റെ വിചാരണ 9 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം വിചാരണക്കോടതി എറണാകുളത്ത് നിന്ന് മാറ്റുന്നതിനെതിരായ പള്‍സര്‍ സുനിയുടേയും ദിലീപിന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി. ഇരയുടെ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് ദിലീപ് പുതിയ നീക്കം നടത്തിയത്. എന്നാല്‍ ഹൈക്കോടതി ഈ നീക്കത്തിന് തടയിട്ടു.
വിചാരണ എറണാകുളത്തിന് പുറത്തേക്ക് നീട്ടരുതെന്നായിരുന്നു മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടേയും ആവശ്യം. ജില്ലയ്ക്ക് പുറത്തേക്ക് വിചാരണ മാറ്റുന്നത് സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ജില്ലയ്ക്ക് പുറത്തേക്ക് വിചാരണ മാറ്റുന്നത് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്ക് തടസമാകുമെന്നും പ്രതി അപേക്ഷയില്‍ ആരോപിച്ചിരുന്നു.
from mangalam.com https://ift.tt/2XoJpci
via IFTTT
No comments:
Post a Comment