പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട്; വ്യാജ വാര്‍ത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, പോലീസില്‍ പരാതി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട്; വ്യാജ വാര്‍ത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, പോലീസില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വോട്ടിംഗിനെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ആര്‍ക്കും ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാമെന്നാണ് പ്രചരിക്കുന്ന വ്യാജ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലും വാട്‌സ്ആപ്പിലും വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്‍.ആര്‍.ഐ വോട്ടര്‍മാര്‍ക്ക് എന്റോള്‍ ചെയ്യാനെന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലിങ്ക് സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രവാസി വോട്ടര്‍മാര്‍ക്ക് എന്നല്ല ഒരു വിഭാഗത്തിനും ഓണ്‍ലൈന്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിട്ടില്ല. പ്രവാസി വോട്ടര്‍മാര്‍ക്ക് 6എ ഓണ്‍ലൈന്‍ ഫോം വഴിയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് വഴിയോ എന്റോള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് വോട്ടെടുപ്പ് ദിവസം അവരുടെ ബൂത്തില്‍ എത്തി മാത്രമേ വോട്ട് ചെയ്യാനാകൂ.

ഓണ്‍ലൈന്‍ വോട്ടിംഗിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ട്വിറ്ററിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2Vi15UN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages